ഗര്‍ഭിണിയായ കൃഷ്ണമൃഗത്തെ പിടികൂടി പുള്ളിപ്പുലി, തട്ടിയെടുത്ത് കഴുതപ്പുലി; പൊരിഞ്ഞ പോരാട്ടം (വീഡിയോ) 

പുള്ളിപ്പുലി പിടികൂടിയ കൃഷ്ണമൃഗത്തെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കഴുതപ്പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു
കൃഷ്ണമൃഗത്തെ തട്ടിയെടുക്കുന്ന കഴുതപ്പുലി
കൃഷ്ണമൃഗത്തെ തട്ടിയെടുക്കുന്ന കഴുതപ്പുലി

പുള്ളിപ്പുലി പിടികൂടിയ കൃഷ്ണമൃഗത്തെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കഴുതപ്പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നു പകര്‍ത്തിയതാണ് ദൃശ്യം. ചാര്‍ലെനെ സ്വേന്‍പോവെല്‍ എന്ന 43 കാരിയാണ് അപൂര്‍വ ദൃശ്യം പകര്‍ത്തിയത്. 

പുലര്‍ച്ചെ സഫാരിക്കിറങ്ങിയ സംഘം വലിയ മരത്തിനു പിന്നില്‍ പതുങ്ങിയിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടാണ് വാഹനം നിര്‍ത്തി അതിനെ നിരീക്ഷിച്ചത്. അപ്പോഴാണ് ഒരു കൂട്ടം ഇമ്പാലകള്‍ അവിടേക്ക് ഓടിയെത്തിയത്. മറ്റ് ഇമ്പാലകള്‍ പുള്ളിപ്പുലി മറഞ്ഞിരിക്കുന്ന മരത്തിനു മുന്നിലൂടെ ഓടിയകന്നപ്പോള്‍ കൂട്ടത്തില്‍ ഗര്‍ഭിണിയായ ഇമ്പാല വിശ്രമിക്കാനായി മരച്ചുവട്ടില്‍ നിന്നു. കിട്ടിയ അവസരം പാഴാക്കാതെ പുള്ളിപ്പുലി അപ്പോള്‍ തന്നെ ഇമ്പാലയുടെ മേല്‍ ചാടിവീണു. അതിന്റെ കഴുത്തില്‍ പിടിമുറുക്കി.

ഇത് ശ്രദ്ധയില്‍പ്പെട്ട കഴുതപ്പുലി സംഭവസ്ഥലത്തേക്കെത്തി. പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുക്കാന്‍ കഴുതപ്പുലിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നില്ല. കഴുതപ്പുലി തട്ടിയെടുത്ത ഇമ്പാലയെ തിരിച്ചു പിടിക്കാന്‍ പുള്ളിപ്പുലി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഭയന്ന പുള്ളിപ്പുലി മരത്തിനു മുകളില്‍ ഇടംപിടിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു പുള്ളിപ്പുലിയും അവിടേക്കെത്തി. അതിനെയും കഴുതപ്പുലി ഓടിച്ചു. പിടികൂടിയ ഇമ്പാല ഗര്‍ഭിണിയായിരുന്നു. കഴുതപ്പുലിയുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ഇമ്പാലയും പരിശ്രമിച്ചെങ്കിലും നടന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com