അമേരിക്കയിലെ വെടിവയ്പില്‍ മരിച്ചവരില്‍ നാല് സിഖുകാരും

അമേരിക്കയിലെ വെടിവയ്പില്‍ മരിച്ചവരില്‍ നാല് സിഖുകാരും
ഫെഡെക്‌സ് കേന്ദ്രത്തില്‍ പൊലീസ് ദൃക്‌സാക്ഷികളോടു സംസാരിക്കുന്നു/എപി
ഫെഡെക്‌സ് കേന്ദ്രത്തില്‍ പൊലീസ് ദൃക്‌സാക്ഷികളോടു സംസാരിക്കുന്നു/എപി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഫെഡെക്‌സ് കേന്ദ്രത്തില്‍ ഉണ്ടായ വെടിവയ്പില്‍ മരിച്ചവരില്‍ നാലു സിഖുകാരും. എട്ടുപേരാണ് ഇന്നലെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

അമര്‍ജീത് ജോഹല്‍ (66), ദസ്വിന്ദര്‍ കൗര്‍ (64), അമര്‍ജിത് സ്‌കോഹന്‍ (48), ജസ്വിന്ദര്‍ സിങ് (68) എന്നിവരാണ് കൊല്ലപ്പെട്ട സിഖുകാര്‍. മൂന്നു പേര്‍ സ്ത്രീകളാണ്. 

ബ്രാന്‍ഡന്‍ സ്‌കോട്ട് ഹോള്‍ എന്ന പത്തൊന്‍പതുകാരനാണ് ഫെഡെക്‌സ് കേന്ദ്രത്തില്‍ വെടിവയ്പു നടത്തിയത്. കൂട്ടക്കൊല നടത്തിയ ശേഷം അക്രമി ജീവനൊടുക്കി. എട്ടുപേര്‍ മരിച്ചതായും നിരവധിപ്പേര്‍ക്ക് വെടിയേറ്റതായും ഇന്ത്യാന പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം അവസാനം കാലിഫോര്‍ണിയയില്‍ സമാനമായ സംഭവം അമേരിക്കയില്‍ അരങ്ങേറിയിരുന്നു. കുട്ടി ഉള്‍പ്പെടെ നാലുപേരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് 22ന് കൊളറാഡോയില്‍ നടന്ന വെടിവെയ്പില്‍ 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com