കാസ്‌ട്രോ യുഗത്തിന് അന്ത്യം ; റൗള്‍ സ്ഥാനമൊഴിഞ്ഞു ; ഡൂയസ് കാനല്‍ പിന്‍ഗാമിയാകും

യുവതലമുറയ്ക്ക്  നേതൃത്വം കൈമാറുകയാണെന്ന് 89 കാരനായ റൗള്‍ കാസ്‌ട്രോ പറഞ്ഞു
റൗള്‍ കാസ്‌ട്രോ പ്രസിഡന്റ് ഡൂയസ് കാനലിനൊപ്പം / ഫയല്‍
റൗള്‍ കാസ്‌ട്രോ പ്രസിഡന്റ് ഡൂയസ് കാനലിനൊപ്പം / ഫയല്‍

ഹവാന : ആറുപതിറ്റാണ്ടു നീണ്ട കാസ്‌ട്രോ യുഗത്തിന് വിരാമമിട്ട് റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യുണിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു. അനാരോഗ്യത്തെത്തുടര്‍ന്നാണ് തീരുമാനം. യുവതലമുറയ്ക്ക്  നേതൃത്വം കൈമാറുകയാണെന്ന് 89 കാരനായ റൗള്‍ കാസ്‌ട്രോ പറഞ്ഞു. 

നാലു ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കും. മിഗേല്‍ ഡൂയസ് കാനല്‍ (60) പാര്‍ട്ടി തലപ്പത്ത് എത്തുമെന്നാണ് സൂചന. 2018 ല്‍ മിഗേല്‍ ഡൂയസ് ക്യൂബന്‍ പ്രസിഡന്റായി ചുമതലയേറ്റിരുന്നു. എങ്കിലും പാര്‍ട്ടി തലപ്പത്ത് റൗള്‍ കാസ്‌ട്രോ തുടരുകയായിരുന്നു. 

1959 മുതല്‍ 2006 വരെ റൗളിന്റെ സഹോദരനും ക്യൂബന്‍ വിപ്ലവനായകനുമായ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു പാര്‍ട്ടിയുടെ തലപ്പത്ത്. ഭരണനേതൃത്വവും ഫിഡലായിരുന്നു. ഫിഡല്‍ കാസ്‌ട്രോ അസുഖബാധിതനായതിനെ തുടര്‍ന്ന് 200 ലാണ് സഹോദന്‍ റൗള്‍ കാസ്‌ട്രോ അധികാരമേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com