നായ്ക്കള്‍ കുരച്ചുകൊണ്ട്‌ പിന്നാലെ; രക്ഷപ്പെടാന്‍ പെരുമ്പാമ്പ് ഇഴഞ്ഞുകയറിയത് ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലേക്ക്- വീഡിയോ

വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെരുമ്പാമ്പ് ഇഴഞ്ഞുകയറിയത് ഇലക്ട്രിക് പോസ്റ്റിന്റെ മുകളില്‍
വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇലക്ട്രിക് പോസ്റ്റില്‍ അഭയം തേടിയ പെരുമ്പാമ്പ്
വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇലക്ട്രിക് പോസ്റ്റില്‍ അഭയം തേടിയ പെരുമ്പാമ്പ്

ബാങ്കോക്ക്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെരുമ്പാമ്പ് ഇഴഞ്ഞുകയറിയത് ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലേക്ക്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ പെരുമ്പാമ്പിനെ പിടികൂടി കാട്ടില്‍ തുറന്നുവിട്ടു.

തായ്ന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. സമീപത്തുള്ള പുല്ലുകള്‍ നിറഞ്ഞ പ്രദേശത്തുകൂടി ഇഴഞ്ഞെത്തിയ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ട് നായ്ക്കള്‍ കുരച്ചുകൊണ്ട് പിന്നാലെ കൂടുകയായിരുന്നു. നായ്ക്കളുടെ കുര കേട്ട്  സ്ഥലത്തെത്തിയ 53 കാരനായ സര്‍പന്‍വോങ് ആണ് 20 അടിയോളം ഉയരമുള്ള ഇലക്ട്രിക് പോസ്റ്റില്‍ അഭയം തേടിയിരിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്.

സമീപവാസികള്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇവരെത്തിയാണ് പാമ്പിനെ പോസ്റ്റിനു മുകളില്‍ നിന്നും താഴേയിറക്കിയത്. 10 അടിയോളം നീളമുണ്ടായിരുന്നു പാമ്പിനെ പിന്നീട് ചാക്കിനുള്ളിലാക്കി വനത്തിനുള്ളില്‍ തുറന്നു വിട്ടതായി ഇവര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com