ചൊവ്വയില്‍ ജീവവായു; 5 ഗ്രാം ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ച് നാസയുടെ പെഴ്‌സിവീയറന്‍സ്‌

കാര്‍ബണ്‍ ഡയോക്‌സൈഡിനെ കാര്‍ബണ്‍ മോണോക്‌സൈഡും ഓക്‌സിജനുമായി വിഘടിപ്പിച്ചായിരുന്നു പരീക്ഷണം
നാസ പേടകം അയച്ച ചൊവ്വയുടെ കളര്‍ ചിത്രം/നാസ പുറത്തുവിട്ട ഫോട്ടോ
നാസ പേടകം അയച്ച ചൊവ്വയുടെ കളര്‍ ചിത്രം/നാസ പുറത്തുവിട്ട ഫോട്ടോ

വാഷിങ്ടണ്‍: ചൊവ്വയില്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ച് നാസയുടെ പെഴ്‌സിവീയറസ്. ഇത് ആദ്യമായാണ് ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തില്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്നത്. 

മാഴ്‌സ് ഓക്‌സിജന്‍ ഇന്‍ സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷന്‍ എക്‌സ്പീരിമെന്റ്(മോക്‌സി) എന്ന പരീക്ഷണത്തിലൂടെയാണ് വിജയകരമായി ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ചത്. 5.4 ഗ്രാം ഓക്‌സിജനാണ് ആദ്യ പരീക്ഷണത്തില്‍ ലഭിച്ചത്. ബഹിരാകാശ യാത്രികന് 10 മിനിറ്റ് ശ്വസിക്കാന്‍ ഇത് മതിയാവും. 

96 ശതമാനത്തോളമാണ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്. ഓക്‌സിജന്‍ 0.13 ശതമാനവും. കാര്‍ബണ്‍ ഡയോക്‌സൈഡിനെ കാര്‍ബണ്‍ മോണോക്‌സൈഡും ഓക്‌സിജനുമായി വിഘടിപ്പിച്ചായിരുന്നു പരീക്ഷണം. പെഴ്‌സിവീയറന്‍സ് റോവറില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് താപോര്‍ജം ഉല്‍പാദിപ്പാണ് കാര്‍ബണ്‍ ഡയോക്‌സൈഡിനെ വിഘടിപ്പിച്ചത്. 

ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍ പരീക്ഷണവും അടുത്തിടെ വിജയിച്ചിരുന്നു. മോക്‌സിയും വിജയിച്ചതോടെ പെഴ്‌സിവീയറന്‍സ് വലിയ വിജയം നേടിയ അന്യഗ്രഹ ദൗത്യമായി മാറുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com