മാസ്‌കിനുള്ളില്‍ കാശിത്തുമ്പയും ലാവെന്‍ഡറും; കോവിഡിനെ പ്രതിരോധിക്കാന്‍ മരുപ്പച്ചകൊണ്ട് പ്രതിരോധം; (വീഡിയോ)

കൊണ്ടുനടക്കാവുന്ന മരുപ്പച്ച കൊണ്ടാണ് മാസ്ക് തയ്യാറാക്കിയത്.
ചിത്രം ഫെയ്‌സ്ബുക്ക്‌
ചിത്രം ഫെയ്‌സ്ബുക്ക്‌


മഹാമാരിയെ പ്രതിരോധിക്കാൻ ലോകമൊന്നടങ്കം പുതുവഴികൾ തേടുകയാണ്. നവീനസാങ്കേതക സംവിധാനങ്ങളുള്ള മാസ്കുകളാണ് പലരും ഉപയോ​ഗിക്കുന്നത്. അതിനിടെ വ്യത്യസ്തമായ മാസ്ക് ധരിച്ചാണ് ബെൽജിയം കലാകാരന്റെ പ്രതിരോധം. കൊണ്ടുനടക്കാവുന്ന മരുപ്പച്ച കൊണ്ടാണ് മാസ്ക് തയ്യാറാക്കിയത്. 

ബെൽജിയൻ കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ അലൈൻ വെർസ്ചുറെൻ ബ്രസൽസ് ആണ് ‘പോർട്ടബിൾ ഒയാസിസ്’ ധരിച്ച് തെരുവിലൂടെ സഞ്ചരിക്കുന്നത്. ഇത്തരമൊരു മാസ്കും ധരിച്ച് നടക്കുന്ന അലൈനെ ജനങ്ങളെല്ലാം തുറിച്ചുനോക്കുന്നുണ്ട്. അതായത് ഇതൊരു മാസ്ക് മാത്രമല്ല, സഞ്ചരിക്കുന്ന മരുപ്പച്ച കൂടിയാണ്. ഈ കവചത്തിനുള്ളിലെ സുഗന്ധ സസ്യങ്ങളിൽ നിന്ന് ശുദ്ധീകരിച്ച വായുവും ലഭിക്കുന്നുണ്ട്.

15 വർഷം മുൻപാണ് ഇയാൾ ഇത്തരമൊരു ആശയം വികസിപ്പിച്ചെടുത്തത്.  നേരത്തെ ജോലി ചെയ്തിരുന്ന ടുണീഷ്യയിലെ സമൃദ്ധമായ മരുപ്പച്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം. ഇതിനിടെ കോവിഡ് വ്യാപനം തടയുന്നതിന് മാസ്ക് ധരിക്കൽ നിർബന്ധമായതോടെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം വീണ്ടും പുറത്തെടുക്കുകയായിരുന്നു. ആസ്തമയുള്ള തനിക്ക് ഫെയ്‌സ്മാസ്ക് ധരിക്കുന്നതിനേക്കാൾ സുഖകരമാണ് ഇതെന്നാണ് അലൈൻ പറയുന്നത്.

കാശിത്തുമ്പ, റോസ്മേരി, ലാവെൻഡർ തുടങ്ങിയ സസ്യങ്ങളാണ് ഇതിനുള്ളിലുള്ളത്. പരിസ്ഥിതിയെ പരിപാലിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും വായു, ശബ്ദ മലിനീകരണം എന്നിവയിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com