ജോ ബൈഡൻ/ഫയല്‍ ചിത്രം
ജോ ബൈഡൻ/ഫയല്‍ ചിത്രം

ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന് ജോ ബൈഡൻ; അഞ്ചു ടൺ ഓക്‌സിജൻ കൈമാറി 

ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കമല ഹാരിസ് 

വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായം വാ​ഗ്ദാനം ചെയ്ത്  യു എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും. അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയെ ഉറപ്പായും സഹായിക്കുമെന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു. 

പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയ്ക്ക് ഇന്ത്യ നൽകിയ സഹായം മറക്കില്ലെന്നും ഇന്ത്യയെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ ട്വീറ്റ് ചെയ്തു. അഞ്ചു ടൺ ഓക്‌സിജൻ കോൺസൻട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയർ ഇന്ത്യ വിമാനം ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യയെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് കമല ഹാരിസ് പറഞ്ഞത്. ഇന്ത്യൻ സർക്കാരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും, ആവശ്യമായ സഹായങ്ങൾ ഉടൻ എത്തിക്കുമെന്നും അവർ അറിയിച്ചു. വാക്‌സിൻ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയ്ക്ക് നൽകുമെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ നേരത്തെ അറിയിച്ചിരുന്നു. കോവിഷീൽഡ് വാക്‌സീന്റെ ഉൽപ്പദാനത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് ഇന്ത്യയ്ക്ക് നൽകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com