ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 40 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക് (വീഡിയോ)

വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 40ല്‍പ്പരം ആളുകള്‍ മരിച്ചതായും നൂറ് കണക്കിന് പേര്‍ക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ട്.
ഇസ്രായേല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍/ എപി ചിത്രം
ഇസ്രായേല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍/ എപി ചിത്രം

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 40ല്‍പ്പരം ആളുകള്‍ മരിച്ചതായും നൂറ് കണക്കിന് പേര്‍ക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരം
നിലക്കൊള്ളുന്ന നഗരത്തിലാണ് അപകടം ഉണ്ടായത്. വര്‍ഷംതോറും നടക്കുന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ചത്. ആയിരക്കണക്കിന് ഓര്‍ത്തഡോക്സ് ജൂതന്മാരാണ് പ്രാര്‍ത്ഥനക്കെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹെലികോപ്ടറുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരാധനാലയം അടച്ചിട്ടിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് വീണ്ടും തുറന്നത്. പടിക്കെട്ടില്‍ ചിലര്‍ തെന്നി വീണതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറോണ്‍ മലനിരയുടെ താഴ്‌വരയിലാണ് ലാഗ് ബി ഒമര്‍ എന്ന പേരിലുള്ള ഉത്സവം വര്‍ഷംതോറും ആഘോഷിക്കുന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് ഗതാഗതം തടഞ്ഞു. സന്ദര്‍ശകരെ പ്രദേശത്ത് നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേല്‍ പൊലീസ് നടപടി സ്വീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com