ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

2019 ഓഗസ്റ്റ് 31ന് മുന്‍പ് രാജ്യം വിട്ടവര്‍ക്ക് പ്രവേശനമില്ല; ഇളവുകള്‍ നീക്കി കുവൈത്ത്‌

2019 ഓഗസ്റ്റ് 31നു മുൻപ് രാജ്യം വിട്ടവർക്ക് സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് കുവൈത്ത്


കുവൈത്ത് സിറ്റി: 2019 ഓഗസ്റ്റ് 31നു മുൻപ് രാജ്യം വിട്ടവർക്ക് സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് കുവൈത്ത്. 6 മാസം രാജ്യത്തിന് പുറത്ത് നിന്നാൽ ഇഖാമ റദ്ദാകും എന്ന വ്യവസ്ഥ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിയിരുന്നു. എന്നാൽ ഈ കാലയളവിലുള്ളവർക്ക് ഇനി ഇളവുണ്ടാകില്ല. 

2019 സെപ്റ്റംബർ ഒന്നിനു ശേഷം പുറത്തുപോയവർക്ക് ഇളവു ലഭിക്കും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇന്ന് വിമാനത്താവളം തുറക്കുമെങ്കിലും ഇന്ത്യക്കാരെ നേരിട്ടു കുവൈത്തിലെത്താൻ അനുവദിക്കുമോ എന്ന് വ്യക്തമായിട്ടില്ല. 

ഉയർന്ന ശരീരോഷ്മാവ്, ജലദോഷം, ചുമ, തുമ്മൽ എന്നിവയുള്ളവർക്കു പ്രവേശനം അനുവദിക്കില്ല. കുവൈത്ത് രാജ്യാന്തര വിമാനത്തിൽ വീസ ഓൺ അറൈവൽ സംവിധാനം ഉണ്ടാകില്ലെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിർദേശങ്ങൾ തിങ്കളാഴ്ച പ്രാബല്യത്തിലാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com