മനുഷ്യസമാനമായ പല്ലുകളുമായി വിചിത്രമത്സ്യം; വൈറല്‍ ചിത്രം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 12:56 PM  |  

Last Updated: 06th August 2021 12:56 PM  |   A+A-   |  

HUMAN LIKE TEETH

മനുഷ്യസമാനമായ പല്ലുകളുമായി വിചിത്രമത്സ്യം, ഫെയ്‌സ്ബുക്ക് ചിത്രം

 

മനുഷ്യന്റെ മുഖത്തിന് സമാനമായ പ്രത്യേകതകളുള്ള ജീവികളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യന്റെ പല്ലിനു സമാനമായ പല്ലുകളുള്ള വിചിത്ര മത്സ്യമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

നോര്‍ത്ത് കാരലൈന സ്വദേശിയായ നതാന്‍ മാര്‍ട്ടിന്‍ ആണ് വിചിത്ര മത്സ്യത്തെ പിടികൂടിയത്. വായയുടെ മുകളിലും താഴെയുമായി നിരയൊപ്പിച്ച പല്ലുകളാണ് പിടികൂടിയ മത്സ്യത്തിനുള്ളത്. ഷീപ്‌സ്‌ഹെഡ് എന്നറിയപ്പെടുന്ന മത്സ്യമാണിത്.

നോര്‍ത്ത് കാരലൈനയിലെ ജലാശയങ്ങളിലെ പാറക്കെട്ടുകള്‍ക്കിടയിലും പാലത്തിനോടു ചേര്‍ന്നുള്ള ഭാഗങ്ങളിലും പവിഴപ്പുറ്റുകള്‍ക്കിടയിലും കാണപ്പെടുന്ന മത്സ്യമാണ് ഷീപ്‌സ്‌ഹെഡ്. ശരീരത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ വരകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മനുഷ്യരെപ്പോലെ തന്നെ മിശ്രഭുക്കുകളാണ് ഈ മത്സ്യവും. മുന്‍നിരയിലെ പല്ലുകള്‍ ഉപയോഗിച്ചാണ് ഇവ ഇരയുടെ പുറന്തോടുകളും മറ്റും കടിച്ചുപൊട്ടിക്കുന്നത്. 

രണ്ട് മുതല്‍ 6 കിലോയോളം ഭാരം വരുന്ന മത്സ്യങ്ങളാണിവ. ഏറെ കഷ്ടപ്പെട്ടാണ് മത്സ്യത്തെ പിടികൂടിയതെന്നും ഇതിന് അസാധ്യ രുചിയായിരുന്നെന്നു നതാന്‍ വ്യക്തമാക്കി.