മലമുകളില്‍ നിന്ന് കാര്‍ കൊക്കയിലേക്ക്, പിടിച്ചുനിര്‍ത്താന്‍ കുടുംബത്തിന്റെ ശ്രമം - വൈറല്‍ വീഡിയോ 

ചൈനയിലെ സിന്‍ജിയാങ്ങിലെ ഡ്യൂക്ക് ഹൈവേയിലാണ് സംഭവം
മലമുകളില്‍ നിന്ന് താഴേക്ക് വീഴുന്ന കാര്‍, ടെലിവിഷന്‍ ചിത്രം
മലമുകളില്‍ നിന്ന് താഴേക്ക് വീഴുന്ന കാര്‍, ടെലിവിഷന്‍ ചിത്രം

ലഞ്ചെരിവില്‍ നിന്ന് കാര്‍ കൊക്കയിലേക്ക് മറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാറില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ ഒഴികെ കുടുംബത്തിലെ മറ്റംഗങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രകൃതിഭംഗി ആസ്വദിക്കാന്‍ നിര്‍ത്തിയിട്ട കാറാണ് തനിയെ മുന്നോട്ടുനീങ്ങിയത്. കൊക്കയിലേക്ക് മറിയുന്നതിന് തൊട്ടുമുന്‍പ് ചൈനീസ് പൗരനും പ്രായമുള്ള സ്്ത്രീയും രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ചൈനയിലെ സിന്‍ജിയാങ്ങിലെ ഡ്യൂക്ക് ഹൈവേയിലാണ് സംഭവം. പ്രകൃതി സുന്ദരമായ കാഴ്ചകള്‍ കണ്ടപ്പോള്‍ വാഹനം നിര്‍ത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വാഹനം മലഞ്ചെരിവില്‍ നിന്ന് കൊക്കയിലേക്ക് തനിയെ നീങ്ങുകയായിരുന്നു. കാര്‍ പിടിച്ചുനിര്‍ത്താന്‍ യുവാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈസമയത്ത് കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന പ്രായമുള്ള സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കൊക്കയിലേക്ക് വീഴുന്നതിന് മുന്‍പ് സ്ത്രീ പുറത്തേയ്ക്ക് ചാടി ഇറങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അതിനിടെ കാറിന്റെ മറുവശത്ത് കൂടി ഒരു കുട്ടി പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നിരുന്ന യുവതിക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. സീറ്റ് ബെല്‍റ്റ് ഊരി പുറത്ത് കടക്കുന്നതിന് മുന്‍പ് തന്നെ വാഹനം കൊക്കയിലേക്ക് മറിഞ്ഞിരുന്നു. എന്നാല്‍ യുവതിയും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹാന്‍ഡ് ബ്രൈക്ക് കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതാണോ അപകടത്തിന് കാരണം എന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com