ട്രെയിന്‍ സ്റ്റേഷനിലേക്ക് വരാന്‍ നിമിഷങ്ങള്‍ മാത്രം, ട്രാക്കിലേക്ക് വീല്‍ ചെയറോടെ വീണ് ഭിന്നശേഷിക്കാരന്‍; അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

സബ്‌വേ റെയില്‍ ട്രാക്കിലേക്ക് വീണ ഭിന്നശേഷിക്കാരനായ മനുഷ്യനെ അതിസാഹസികമായി ഒരാള്‍ രക്ഷിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
ടാക്കില്‍ വീണ ഭിന്നശേഷിക്കാരെ രക്ഷിക്കാനുള്ള ശ്രമം
ടാക്കില്‍ വീണ ഭിന്നശേഷിക്കാരെ രക്ഷിക്കാനുള്ള ശ്രമം

റെയില്‍വേ ട്രാക്കില്‍ വീണ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ നടന്ന് പുതുജീവിതത്തിലേക്ക് തിരിച്ചുവന്ന നിരവധിപ്പേരുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ഒരു സാഹസിക രക്ഷപ്പെടുത്തലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ന്യൂയോര്‍ക്കിലാണ് സംഭവം. സബ്‌വേ റെയില്‍ ട്രാക്കിലേക്ക് വീണ ഭിന്നശേഷിക്കാരനായ മനുഷ്യനെ അതിസാഹസികമായി ഒരാള്‍ രക്ഷിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പായാണ് വീല്‍ ചെയറില്‍ വരികയായിരുന്ന ആള്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇയാള്‍ എങ്ങനെയാണ് ട്രാക്കിലേക്ക് വീണതെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 

ഇതു കണ്ട് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന മറ്റൊരാള്‍ ട്രാക്കിലേക്ക് എടുത്ത് ചാടി. ട്രെയിന്‍ സ്റ്റേഷനിലേക്ക് എത്തുന്നതിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ  വീണയാളെ അദ്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ട്രാക്കില്‍ വീണയാളെ വിഗദ്ധ പരിശോധനയ്ക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ പരിക്കുകളൊന്നും തന്നെ കണ്ടെത്തിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com