80 ജില്ലകളില്‍ ഉഗ്രയുദ്ധം; ഖണ്ടസ് താലിബാന്‍ പിടിച്ചെടുത്തു; 700ലേറെ തടവുകാരെ മോചിപ്പിച്ചു; 200 ഭീകരരെ വധിച്ചെന്ന് സൈന്യം

48 മണിക്കൂറിനുള്ളിലാണ് മൂന്ന് പ്രവിശ്യയും ഭീകരര്‍ പിടിച്ചെടുത്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാബൂള്‍: അഫ്ഗാനിലെ തന്ത്രപ്രധാനമായ നഗരം ഖണ്ടസ് താലിബാന്‍ പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നഗരം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തത്. ഷെബന്‍ഗാന്‍, സാരന്‍ജ് പ്രദേശങ്ങളുടെ നിയന്ത്രണം നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു. 48 മണിക്കൂറിനുള്ളിലാണ് മൂന്ന് പ്രവിശ്യയും ഭീകരര്‍ പിടിച്ചെടുത്തത്. എഴുന്നൂറിലേറെ തടവുകാരെ ഇവര്‍ മോചിപ്പിക്കുകയും ചെയ്തു. 

അതേസമയം ഖണ്ടസില്‍ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തുമെന്നാണ് സൂചന. ഷെബര്‍ഗാനില്‍ നടന്ന യുഎസ് വ്യോമാക്രമണത്തില്‍ ഇരുന്നൂറിലധികം താലിബാര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ഭീകരരുടെ ഒളിത്താവങ്ങള്‍ കേന്ദ്രീകരിച്ച് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. താലിബാന്റെ വന്‍ ആയുധ ശേഖരവും നൂറോളം വാഹനങ്ങളും നശിപ്പിച്ചെന്നും അറിയിച്ചു. 

ഇന്നലെ വൈകുന്നേരം ആറരോടെയാണ് ബി-52 ബോംബര്‍ ജൗസ്ജാന്‍ പ്രവിശ്യയിലെ ഷെബര്‍ഗാനിലെ താലിബാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ വ്യോമാക്രമണത്തിന്റെ ഫലമായി ഭീകരര്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. 

നേരത്തെ അഫ്ഗാനിലെ ഗാസ്‌നി പ്രവിശ്യയില്‍ ഒരു പാക്കിസ്ഥാന്‍ ഭീകരനെ അഫ്ഗാന്‍ സേനകള്‍ അറസ്റ്റു ചെയ്തിരുന്നു. പ്രദേശവാസികളെ കൊലപ്പെടുത്താനും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇയാള്‍ കൂട്ടുനിന്നെന്നാണ് സേന അറിയിച്ചത്. 

അഫ്ഗാനിസ്ഥാനിലെമ്പാടും ആക്രമണം അഴിച്ചുവിട്ട താലിബാന്‍ നിമ്രോസിലെ സരഞ്ച് നഗരം പിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജൗസ്ജാന്‍ ഷെബര്‍ഗാന്‍ നഗരവും പിടിച്ചെടുത്തു. താലിബാന്‍ പിടിച്ചെടുത്ത ആദ്യത്തെ പ്രവിശ്യ തലസ്ഥാനമായിരുന്നു സരഞ്ച്. ഇറാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കര്‍ ഗാഹ്, കാണ്ഡഹാര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാന്‍ പിടിമുറുക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com