ഇറുകിയ വസ്ത്രം ധരിച്ചു പുറത്തിറങ്ങിയതിന് യുവതിയെ വെടിവച്ചുകൊന്നു; കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്‍ നിയന്ത്രണത്തില്‍

ഇറുകിയ വസ്ത്രം ധരിച്ചു പുറത്തിറങ്ങിയതിന് യുവതിയെ വെടിവച്ചുകൊന്നു; കൂടുതല്‍ പ്രദേശങ്ങള്‍ താലിബാന്‍ നിയന്ത്രണത്തില്‍
താലിബാന്‍ പിടിച്ചടക്കിയ കുണ്ടൂസ് സംഘര്‍ഷത്തിനു ശേഷം/എപി
താലിബാന്‍ പിടിച്ചടക്കിയ കുണ്ടൂസ് സംഘര്‍ഷത്തിനു ശേഷം/എപി

ബാല്‍ഖ്: ഇറുകിയ വസ്ത്രം ധരിച്ചു പുറത്തിറങ്ങിയതിന് അഫ്ഗാനിസ്ഥാനില്‍ യുവതിയെ താലിബാന്‍ വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ അഫ്ഗാനിലെ ബാല്‍ഖ് പ്രവിശ്യയിലാണ് സംഭവമെന്ന് റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്തു.

ബാല്‍ഖിലെ സമര്‍ ഖണ്ട് ഗ്രാമത്തിലാണ് സംഭവം. നസാനിന്‍ എന്ന ഇരുപത്തിയൊന്നുകാരിയാണ് അക്രമത്തിന് ഇരയായത്. മസര്‍ ഇ ഷെരീഫിലേക്കു വണ്ടി കയറാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.

നസാനിന്‍ ബുര്‍ഖ ധരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇവരോടൊപ്പം ആണുങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. ആണ്‍തുണയില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നാണ് താലിബാന്‍ പറയുന്നത്. സ്ത്രീകള്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

അഫ്ഗാനില്‍നിന്ന് യുഎസ് സേന പിന്‍മാറ്റം പൂര്‍ത്തിയാക്കാനിരിക്കെ, പല നഗരങ്ങളും താലിബാന്‍ പിടിച്ചടക്കുകയാണ്. ഞായറാഴ്ച കുണ്ടൂസ് നഗരത്തിന്റെ ആസാഥാനം താലിബാന്‍ നിയന്ത്രണത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com