നിരവധി സത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവച്ചു

11 സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ

ന്യുയോര്‍ക്ക്:നിരവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ രാജിവച്ചു. 11 സ്ത്രീകളാണ് ഗവര്‍ണര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.

സംസ്ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ്. നിലവില്‍ സര്‍വീസില്‍ ഉള്ളവരും മുന്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് കുമോ ലൈംഗികമായി ഉപദ്രവിച്ചത്. 179 പേരില്‍ നിന്ന് മൊഴിയെടുത്ത് രണ്ട് അഭിഭാഷകരുടെ നേതൃത്വത്തില്‍ നടന്ന അഞ്ചു മാസം നീണ്ട അന്വേഷണത്തിലാണ് കുമൊ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുമൊയുടെ കീഴിലുള്ള ഭരണകൂടം ശത്രുതാപരമാ തൊഴില്‍ അന്തരീക്ഷത്തിലായിരുന്നുവെന്നും ഭയവും ഭീഷണിയും ഉണ്ടായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

കുമൊക്കേതിരെ പരാതി നല്‍കിയവര്‍, സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ മറ്റു ജീവനക്കാര്‍ തുടങ്ങി ഗവര്‍ണറുമായി പതിവായി ബന്ധപ്പെട്ടിരുന്നവരില്‍ നിന്നാണ് അന്വേഷണം സംഘം മൊഴിയെടുത്തത്. ഈ മൊഴികളില്‍ നിന്നും തെളിവുകളില്‍ നിന്നും കുമൊ നിരവധി പേരെ പീഡിപ്പിച്ചെന്ന് വ്യക്തമാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. 

കുമൊയ്‌ക്കെതിരെ കൂടെ ജോലി ചെയ്തിരുന്നവരും പൊതുപരിപാടികളില്‍ കണ്ടുമുട്ടിയവരും ഉള്‍പ്പെടെ നിരവധി വനിതകളാണ് പരാതികളുമായി രംഗത്തു വന്നിരുന്നത്. കുമോയുടെ ഓഫീസിലെ ജീവനക്കാരികളും സ്വകാര്യഭാഗങ്ങളില്‍ കയറിപിടിച്ചെന്ന് ആരോപിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com