പ്രസിഡന്റിനെ 'വളഞ്ഞ്' തീവ്രവാദികള്‍; അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ രണ്ട് ഭാഗവും താലിബാന്റെ കയ്യില്‍; സേനാകേന്ദ്രം പിടിച്ചെടുത്തു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കുന്നു.
ഫറ നഗരം പിടിച്ചെടുത്ത ശേഷം കാവല്‍ നില്‍ക്കുന്ന താലിബാന്‍ തീവ്രവാദികള്‍/ ഫോട്ടോ: എപി
ഫറ നഗരം പിടിച്ചെടുത്ത ശേഷം കാവല്‍ നില്‍ക്കുന്ന താലിബാന്‍ തീവ്രവാദികള്‍/ ഫോട്ടോ: എപി


ഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കുന്നു. രാജ്യത്തെ മൂന്നില്‍ രണ്ട് പ്രദേശങ്ങള്‍ ഭീകരസംഘടനയുടെ കൈവശമായതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. 

മൂന്ന് പ്രവിശ്യകളുടെ തലസ്ഥാനങ്ങള്‍ കൂടി താലിബന്‍ പിടിച്ചെടുത്തു. ഒരു സൈനിക കേന്ദ്രവും ഭീകരര്‍ പിടിച്ചടക്കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളായ ബദക്ഷണ്‍, ബഘ്‌ലന്‍ എന്നിവയും കിഴക്കന്‍ പ്രവിശ്യയായ ഫറയുമാണ് താലിബാന്‍ പുതുതായി പിടിച്ചെടുത്തത്. 

താലിബാന്‍ തീവ്രവാദികളാല്‍ ചുറ്റപ്പെട്ട ബലഖ് മേഖയിലാണ് നിലവില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിയുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രദേശത്തിന് ചുറ്റുമുള്ള ഏല്ലാ മേഖലയും താലബാന്‍ പിടിച്ചെടുത്തു. 

നിലവില്‍ കാബുളില്‍ ആക്രമണ ഭീഷണിയില്ലെങ്കിലും, ഇതേ ശക്തിയില്‍ താലിബാന്‍ മുന്നേറ്റം തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ പരിങ്ങലിലാകുമെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. അമേരിക്കന്‍ സഖ്യ സേനയുടെ പിന്‍മാറ്റത്തിന് പിന്നാലെ ആക്രമണം ശക്തമാക്കിയ താലിബാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പിടിച്ചെടുത്ത പ്രദേശങ്ങളിലെല്ലാം ശരിഅത്ത് നിയമം നടപ്പിക്കായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com