പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബാങ്കിലേക്ക് 20 കോടി രൂപ കൊണ്ടുവന്ന വാനുമായി ഡ്രൈവര്‍ മുങ്ങി; പാകിസ്ഥാനില്‍ അന്വേഷണം

ബാങ്കിലേക്ക് 20 കോടി രൂപ കൊണ്ടുവന്ന വാനുമായി ഡ്രൈവര്‍ മുങ്ങി; പാകിസ്ഥാനില്‍ അന്വേഷണം

കറാച്ചി: പാകിസ്ഥാനില്‍ സ്റ്റേറ്റ് ബാങ്കിലേക്ക് 20 കോടി രൂപയുമായി വന്ന വാനുമായി ഡ്രൈവര്‍ മുങ്ങി. കറാച്ചിയിലെ തിരക്കേറിയ പ്രദേശത്തിനിന്നാണ് കോടികളുമായി ഡ്രൈവര്‍ ആരുടെയും കണ്ണില്‍ പെടാതെ കടന്നുകളഞ്ഞത്. 

പാകിസ്ഥാന്‍ സ്റ്റേറ്റ് ബാങ്കിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു പണവുമായി വന്ന വാന്‍. പണം കൈമാറുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുരക്ഷാ ജീവനക്കാരന്‍ ബാങ്കിന് അകത്തേക്കു പോയ സമയത്ത് ഡ്രൈവര്‍ വാനുമായി കടക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയുടേതാണ് വാനും ഡ്രൈവറും. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

പാകിസ്ഥാനിലെ വോള്‍സ്ട്രീറ്റ് എന്നറിയപ്പെടുന്ന ചന്ദ്രിഗഢില്‍ നടന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചു. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളുടെയും ആസ്ഥാനം ഇവിടെയാണ്. 

പണം കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താന്‍ തിരിച്ചെത്തിയപ്പോള്‍ വാന്‍ കണ്ടില്ലെന്ന് സുരക്ഷാ ജീവനക്കാരന്‍ മുഹമ്മദ് സലീം പറഞ്ഞു. ഡ്രൈവര്‍ ഹുസൈന്‍ ഷായെ വിളിച്ചപ്പോള്‍ അത്യാവശ്യകാര്യത്തിന് പോയിരിക്കുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമാണ് അറിയിച്ചത്. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏതാനും കിലോമീറ്റര്‍ അകലെ നിന്നായി വാന്‍ കണ്ടെത്തി. എന്നാല്‍ പണവുമായി ഡ്രൈവര്‍ കടന്നുകളഞ്ഞിരുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com