അഫ്ഗാനില്‍ പോരാട്ടം രൂക്ഷം ; ഇന്ത്യ നല്‍കിയ യുദ്ധ ഹെലികോപ്റ്റര്‍ താലിബാന്‍ പിടിച്ചെടുത്തു ; 90 ദിവസത്തിനകം കാബൂള്‍ ഭീകരര്‍ പിടിച്ചടക്കുമെന്ന് യുഎസ് ( വീഡിയോ)

കഴിഞ്ഞ ആറു ദിവസത്തിനിടെ എട്ടു പ്രവിശ്യാ തലസ്ഥാനങ്ങളാണ് ഭീകരര്‍ നിയന്ത്രണത്തിലാക്കിയത്
ഇന്ത്യ സമ്മാനിച്ച യുദ്ധ ഹെലികോപ്റ്ററിന്റെ നിയന്ത്രണം താലിബാൻ കൈവശപ്പെടുത്തിയപ്പോൾ / ട്വിറ്റർ ചിത്രം
ഇന്ത്യ സമ്മാനിച്ച യുദ്ധ ഹെലികോപ്റ്ററിന്റെ നിയന്ത്രണം താലിബാൻ കൈവശപ്പെടുത്തിയപ്പോൾ / ട്വിറ്റർ ചിത്രം

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. അഫ്ഗാന്‍ വ്യോമസേനയ്ക്ക് ഇന്ത്യ നല്‍കിയ യുദ്ധ ഹെലികോപ്റ്റര്‍ എംഐ-24 ന്റെ നിയന്ത്രണം കൈക്കലാക്കിയതായി താലിബാന്‍ ഭീകരര്‍ അവകാശപ്പെട്ടു. പിടിച്ചെടുത്ത ഹെലികോപ്റ്ററിന് സമീപം നിലയുറപ്പിച്ച ഭീകരരുടെ ചിത്രങ്ങളും താലിബാന്‍ പുറത്തുവിട്ടിട്ടുണ്ട്.

2019ലാണ് Mi24 ഹെലികോപ്റ്റര്‍ ഇന്ത്യ അഫ്ഗാന്‍ വ്യോമസേനയ്ക്ക് സമ്മാനിച്ചത്. ഹെലികോപ്റ്ററിലെ പറക്കാന്‍ ആവശ്യമായ റോട്ടര്‍ ബ്ലേഡുകള്‍ എടുത്തുമാറ്റിയ നിലയിലാണ്. താലിബാന്‍ ഇവ അക്രമണത്തിന് ഉപയോഗപ്പെടുത്താതിരിക്കാന്‍ സൈന്യം ഇവ മുന്‍കൂട്ടി എടുത്ത് ഒഴിവാക്കിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. Mi24 ഹെലികോപ്റ്ററിനൊപ്പം, മൂന്ന് ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററും അഫ്ഗാന് ഇന്ത്യ കൈമാറിയിരുന്നു.

അതിനിടെ, അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനെ 30 ദിവസത്തിനുള്ളില്‍ താലിബാന്‍ ഒറ്റപ്പെടുത്തുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. മൂന്നുമാസത്തിനകം കാബൂളിന്‍രെ നിയന്ത്രണം താലിബാന്‍ പിടിച്ചടക്കുമെന്നും യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ ആറു ദിവസത്തിനിടെ എട്ടു പ്രവിശ്യാ തലസ്ഥാനങ്ങളാണ് ഭീകരര്‍ നിയന്ത്രണത്തിലാക്കിയത്. 11 പ്രവിശ്യകളടക്കം അഫ്ഗാന്റെ 65 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം താലിബാന്റെ കൈവശമാണ്. കീഴടങ്ങുന്ന അഫ്ഗാന്‍ സൈനികരെ താലിബാന്‍ കൊലപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെയാണ് സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com