റഷ്യയില്‍ സൈനിക യാത്രാവിമാനത്തിന് തീപിടിച്ചു; വനത്തില്‍ തകര്‍ന്നുവീണു-വീഡിയോ 

പരിശീലന പറക്കലിനിടെ, റഷ്യയില്‍ സൈനിക യാത്രാവിമാനം തകര്‍ന്നുവീണു
റഷ്യയില്‍ സൈനിക യാത്രാവിമാനത്തിന് തീപിടിക്കുന്ന ദൃശ്യം
റഷ്യയില്‍ സൈനിക യാത്രാവിമാനത്തിന് തീപിടിക്കുന്ന ദൃശ്യം

മോസ്‌കോ: പരിശീലന പറക്കലിനിടെ, റഷ്യയില്‍ സൈനിക യാത്രാവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചതായാണ് സൂചന.

മോസ്‌കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു ചിറകിന് തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വനമേഖലയില്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുന്ന സമയത്ത് വിമാനത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

11-112വി സൈനിക യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യാനിരിക്കേയാണ് അപകടം ഉണ്ടായത്. കുബിന്‍ക വ്യോമതാവളത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനത്തിന് തീപിടിച്ചത്. എന്‍ജിനില്‍ നിന്നാണ് തീ ഉയര്‍ന്നത്. ആന്റോണോവ് എഎന്‍- 26 എന്ന പഴക്കം ചെന്ന വിമാനത്തിന് പകരം 11-112വി സേനയുടെ ഭാഗമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യൂണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് വിമാനം നിര്‍മ്മിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com