കാലുകുത്താന്‍ പോലും സ്ഥലമില്ല, തിങ്ങിക്കൂടി 600ലധികം ആളുകള്‍; അഫ്ഗാനില്‍ നിന്നുള്ള വിമാന കാഴ്ച, ഇതാദ്യം 

അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണത്തിലേറിയതിന് പിന്നാലെ കൂട്ടത്തോടെ ആളുകള്‍ നാടുവിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്
ഡിഫന്‍സ് വണ്‍ വെബ്‌സൈറ്റ് പുറത്തുവിട്ട വിമാനത്തിനുള്ളിലെ ദൃശ്യം
ഡിഫന്‍സ് വണ്‍ വെബ്‌സൈറ്റ് പുറത്തുവിട്ട വിമാനത്തിനുള്ളിലെ ദൃശ്യം

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണത്തിലേറിയതിന് പിന്നാലെ കൂട്ടത്തോടെ ആളുകള്‍ നാടുവിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രക്ഷതേടി കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയാണ്. ഇപ്പോള്‍ അമേരിക്കന്‍ ചരക്കുവിമാനത്തില്‍ നൂറ് കണക്കിന് ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് 600ലധികം ആളുകള്‍ കയറിക്കൂടിയത്. ഇതാദ്യമായിരിക്കും ഇത്രയുമധികം ആളുകളെ വഹിച്ച് വിമാനം സര്‍വീസ് നടത്തിയത്. ആളുകളെ ആളുകളെ ഒഴിപ്പിക്കാനായി കാബൂള്‍ വിമാനത്താവളത്തിലെത്തിയ വ്യോമസേന വിമാനത്തിലാണ് ആളുകള്‍ കൂട്ടത്തോടെ കയറിയത്. സ്തീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അവസാന അഭയമെന്നോണം വിമാനത്തിനുള്ളില്‍ കയറിപ്പറ്റുകയായിരുന്നു. കാബൂളില്‍ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റര്‍ കാര്‍ഗോ ജെറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫന്‍സ് മാധ്യമമമായ ഡിഫന്‍സ് വണ്‍ പുറത്തുവിട്ടത്. യാത്രക്കാരെ സുരക്ഷിതമായി കാബൂളില്‍ നിന്ന് ഒഴിപ്പിച്ചുവെന്ന് ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ച കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട യുഎസ് വിമാനങ്ങളിലെല്ലാം കയറാന്‍ ജനങ്ങള്‍ തിരക്കുകൂട്ടുകയായിരുന്നു. അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലായിരുന്നു ജനങ്ങള്‍. വിമാനത്തില്‍ കയറിപ്പറ്റാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com