അഫ്​ഗാനിൽ മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് പ്രതിരോധ സേന; നിരവധി താലിബാൻ തീവ്രവാദികളെ വധിച്ചതായി റിപ്പോർട്ട് (വീഡിയോ)

അഫ്​ഗാനിൽ മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് പ്രതിരോധ സേന; നിരവധി താലിബാൻ തീവ്രവാദികളെ വധിച്ചതായി റിപ്പോർട്ട് (വീഡിയോ)
വീഡിയോ ​ദൃശ്യം
വീഡിയോ ​ദൃശ്യം

കാബൂൾ: താലിബാൻ തീവ്രവാദികൾ കൈയേറിയ മൂന്ന് ജില്ലകൾ തിരിച്ചുപിടിച്ച് താലിബാൻ പ്രതിരോധ സേന. ബാനു, പോൾ ഇ ഹസർ, ദേ സലാഹ് ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തിൽ നിന്ന് താലിബാൻ വിരുദ്ധ സേന തിരിച്ചു പിടിച്ചത്. 

സേനയുടെ പോരാട്ടത്തിൽ 60 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നുണ്ട്.

പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുൻ സർക്കാർ പ്രതിനിധിയും ഇറാൻ ഇന്റർനാഷണൽ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേർഷ്യൻ ടിവി സ്റ്റേഷന്റെ മുതിർന്ന ലേഖകനുമായ താജുദൻ സോറൗഷ് നിരവധി ട്വീറ്റുകൾ പങ്കിട്ടിട്ടുണ്ട്. 

ബാഗ്ലാൻ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ പ്രാദേശിക പ്രതിരോധ സേന ബാനു, പോൾ-ഇ-ഹസർ ജില്ലകൾ താലിബാനിൽ നിന്ന് തിരിച്ചുപിടിച്ചു. അവർ ദേ സലാഹ് ജില്ലയിലും മുന്നേറ്റം നടത്തുന്നുണ്ട്. ഈ പോരാട്ടത്തിൽ 60 ഓളം താലിബാൻ പോരാളികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ട്- താജുദൻ പങ്കിട്ട ട്വീറ്റിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com