താലിബാന്‍ തലവന്‍ മുല്ല ബരാദര്‍ കാബൂളില്‍; പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ ചര്‍ച്ച

താലിബാന്‍ തലവന്‍ മുല്ല ബരാദര്‍ കാബൂളില്‍; പുതിയ സര്‍ക്കാര്‍ രൂപികരിക്കാന്‍ ചര്‍ച്ച
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാബൂള്‍: താലിബാന്‍ സഹ സ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. പുതിയ സര്‍ക്കാരിന്റെ രൂപീകരണ ചര്‍ച്ചകള്‍ക്ക് ബരാദര്‍ തുടക്കമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. താലിബാനിലെ മറ്റ് പ്രധാന അംഗങ്ങളുമായും മറ്റ് രാഷ്ട്രീയക്കാരുമായുമാണ് പുതിയ അഫ്ഗാന്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ച് ബരാദര്‍ ചര്‍ച്ച നടത്തുക.

നേരത്തെ അമേരിക്ക തലയ്ക്ക് വിലയിട്ട താലിബാന്‍ നേതാക്കളില്‍ പ്രമുഖനായ ഖലീല്‍ ഹഖാനി സമീപ ദിവസങ്ങളില്‍ കാബൂളിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ചൊവ്വാഴ്ച ബരാദാര്‍ ഖത്തറില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെത്തിയത്. തന്റെ തിരിച്ചുവരവിന് ബരാദര്‍ തിരഞ്ഞെടുത്തത് താലിബാന്‍ പിറവികൊണ്ട സ്ഥലവും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവുമായ കാണ്ഡഹാറാണ്.

2010ല്‍ പാകിസ്ഥാനില്‍ അറസ്റ്റിലായ ബരാദറിനെ അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം 2018ല്‍ മോചിപ്പിക്കുകയായിരുന്നു. ജയില്‍ മോചിതനായ ശേഷം ബരാദര്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. പിന്നീട് ദോഹയിലുള്ള താലിബാന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായി ബരാദറിനെ നിയമിച്ചു. അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള കരാറില്‍ ഒപ്പിടുന്നതിന് ബരാദര്‍ മേല്‍നോട്ടം വഹിച്ചതും ഇവിടെവെച്ചാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com