താലിബാനെതിരെ ചെറുത്തുനില്‍പ്പ്; ജില്ലാ തലവന്‍ ഉള്‍പ്പെടെ അമ്പതുപേരെ വധിച്ച് പ്രതിരോധ സേന

അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരെ പ്രതിരോധ സേനയുടെ ചെറുത്തുനില്‍പ്പ്
ചിത്രം: എ പി
ചിത്രം: എ പി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് എതിരെ പ്രതിരോധ സേനയുടെ ചെറുത്തുനില്‍പ്പ്. അന്ദറാബ് മേഖലയില്‍ ജില്ലാ മേധാവി ഉള്‍പ്പെടെ അമ്പത് താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പ്രതിരോധ സേന വധിച്ചെന്ന് റിപ്പോര്‍ട്ട്. 

താലിബാന്റെ ബനു ജില്ലാ തലവനാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പ്രതിരോധ സേനയിലെ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്. ആറുപേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, താലിബാന് എതിരെ യുദ്ധം പ്രഖ്യാപിച്ച മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലെഹ് തമ്പടിച്ചിരിക്കുന്ന പഞ്ച്ഷീര്‍ മേഖയ്ക്ക് ചുറ്റും താലിബാന്‍ എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവിടെ നോര്‍ത്തേണ്‍ അലയന്‍സിന്റെ നേതൃത്വത്തില്‍ താലിബാന് എതിരെ വന്‍ ചെറുത്തുനില്‍പ്പാണ് നടക്കുന്നത്. ഇതുവരെ പഞ്ച്ഷീര്‍ മേഖലയിലേക്ക് താലിബാന് കടന്നു കയറാന്‍ സാധിച്ചിരുന്നില്ല. 

കഴിഞ്ഞയാഴ്ച താലിബാന്‍ വിരുദ്ധ പോരാളികള്‍ പിടിച്ചെടുത്ത മൂന്ന് വടക്കന്‍ ജില്ലകള്‍ താലിബാന്‍ തിരിച്ചുപിടിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബനു, ദേ സലേ, പുല്‍-ഇ-ഹെസര്‍ എന്നീ ജില്ലകളാണ് താലിബാന് എതിരായ സായുധ പോരാട്ടത്തിലൂടെ വിമതര്‍ പിടിച്ചെടുത്തത്. എന്നാല്‍ തിങ്കളാഴ്ചയോടെ ഈ ജില്ലകളിലേക്ക് താലിബാന്‍ ഇരച്ചുകയറുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com