അഫ്ഗാന്‍ പൗരന്മാര്‍ എയര്‍പോര്‍ട്ടുകളിലേക്ക് പോകരുത്; വിലക്കുമായി താലിബാന്‍, ആഭ്യന്തര മന്ത്രിയെ പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ രാജ്യംവിട്ടു പോകുന്നത് വിലക്കി താലിബാന്‍
അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍/പിടിഐ
അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നവര്‍/പിടിഐ

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ രാജ്യംവിട്ടു പോകുന്നത് വിലക്കി താലിബാന്‍. വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്ന് താലിബാന്‍ വക്താവ് വ്യക്തമാക്കി. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഓഗസ്റ്റ് 31ന് ശേഷം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടും താലിബാന്‍ ആവര്‍ത്തിച്ചു. 

അമേരിക്കയ്ക്ക് അവരുടെ പൗരന്‍മാരെയും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാം. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകുന്ന നയം മാറ്റണമെന്നും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ അടക്കമുളള പ്രൊഫഷണലുകളെ കൊണ്ടുപോകരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടു. 

രാജ്യത്തെ വിദ്യാഭ്യാസ കാര്യങ്ങളുടെ താത്ക്കാലിക മേധാവിയായി താലിബാന്‍ നേതാവ് സകാവുള്ളയെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല അബ്ദുള്‍ ബാഖിക്കാണ്. സദര്‍ ഹുസൈന്‍ ആക്ടിങ് ആഭ്യന്തരമന്ത്രി. ഗുല്‍ അഘ ധനകാര്യമന്ത്രി. മുല്ല ഷിറിനെ കാബുള്‍ ഗവര്‍ണറായും താലിബാന്‍ നിയമിച്ചു.  ചെറുത്തുനില്‍ക്കുന്ന ഏക പ്രദേശമായ പാഞ്ച്ഷീറില്‍ പ്രശ്‌നങ്ങള്‍ ഉടനടി നയപരമായി പരിഹരിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com