കമ്പിവേലിയില്‍ കുടുങ്ങി അടിത്തെറ്റി വീണ് ജിറാഫ്, വേദന കൊണ്ട് പുളഞ്ഞു; രക്ഷാപ്രവര്‍ത്തനം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 06:14 PM  |  

Last Updated: 24th August 2021 06:14 PM  |   A+A-   |  

animal news

കമ്പിവേലിയില്‍ കുടുങ്ങി അടിത്തെറ്റി വീണ ജിറാഫ്

 

കമ്പിവേലിയില്‍ കാല്‍ കുടുങ്ങി വേദന കൊണ്ട് പുളഞ്ഞ ജിറാഫിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്.സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

കമ്പിവേലിയില്‍ കാല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വീണു കിടക്കുകയാണ് ജിറാഫ്. വേദന കൊണ്ട് ഇടയ്ക്കിടെ ജിറാഫ് പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ സമയത്ത് ഒരാള്‍ രക്ഷയ്ക്ക് എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കമ്പിവേലി പ്ലെയര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് ജിറാഫിനെ കുരുക്കില്‍ നിന്ന് രക്ഷിച്ചത്. കാലില്‍ കുടുങ്ങിയ കമ്പിവേലി മാറ്റിയതോടെ സ്വതന്ത്രനായ ജിറാഫ് ഓടി രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.