പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാബൂളില്‍ രക്ഷാദൗത്യത്തിന് എത്തിയ ഉക്രൈന്‍ വിമാനം ആയുധധാരികള്‍ റാഞ്ചി; ഇറാനില്‍ ഇറക്കിയതായി റിപ്പോര്‍ട്ട് 

വിമാനം ഒരു സംഘം യാത്രക്കാരെ കയറ്റി ഇറാനിലേക്കു കൊണ്ടുപോയതായി ഉക്രൈന്‍ വിദേശകാര്യ സഹമന്ത്രി

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ രക്ഷാദൗത്യത്തിന് എത്തിയ ഉക്രൈന്‍ വിമാനം ആയുധധാരികള്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. വിമാനം ഒരു സംഘം യാത്രക്കാരെ കയറ്റി ഇറാനിലേക്കു കൊണ്ടുപോയതായി ഉക്രൈന്‍ വിദേശകാര്യ സഹമന്ത്രി യവ്ജനി യെനിന്‍ പറഞ്ഞു. ഇതു നിഷേധിച്ച് ഇറാന്‍ രംഗത്തുവന്നു.

താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ എത്തിയ വിമാനമാണ് തട്ടിയെടുത്തതെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഞായറാഴ്ചയാണ് വിമാനത്തിന്റെ നിയന്ത്രണം ആയുധധാരികള്‍ ഏറ്റെടുത്തതെന്നും ചൊവ്വാഴ്ച യാത്രക്കാരുമായി ഇറാനിലേക്കു പറന്നതായും യെനിന്‍ പറഞ്ഞു.

അതേസമയം വിമാനം റാഞ്ചിയെന്ന വാര്‍ത്തകള്‍ ഇറാന്‍ നിഷേധിച്ചു. മശാദ് വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ച വിമാനം കീവിലേക്കു പറന്നതായി ഇറേനിയന്‍ വ്യോമയാന അധികൃതര്‍ പറഞ്ഞു.

ഉക്രൈന്‍ വിദേശകാര്യ സഹമന്ത്രിയെ ഉദ്ധരിച്ച് റഷന്‍ വാര്‍ത്താ ഏജന്‍സിയാണ് റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഉക്രൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com