കോവിഡ് വായ്പാതട്ടിപ്പ്; 18 ലക്ഷം ഡോളര്‍ കൈവശപ്പെടുത്തി;  ഇന്ത്യക്കാരന് അമേരിക്കയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ

കോവിഡ് ദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കിയ വായ്പ തട്ടിയെടുത്ത കേസിലാണ് ശിക്ഷ  
മുകുന്ദ് മോഹന്‍
മുകുന്ദ് മോഹന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍ക്കാരിന്റെ വായ്പ തട്ടിയെടുത്ത കേസില്‍ ഇന്ത്യക്കാരന് രണ്ടുവര്‍ഷം തടവുശിക്ഷ. കോവിഡ് ദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കിയ വായ്പ തട്ടിയെടുത്ത കേസിലാണ് കോടതി ശിക്ഷിച്ചത്. 18ലക്ഷം ഡോളറാണ് ഇയാള്‍ തട്ടിയെടുത്തത്.

48കാരനായ മുകുന്ദ് മോഹന്‍ എന്നായാളെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയതായും യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

സര്‍ക്കാര്‍ വായ്പകള്‍ ലഭിക്കുന്നതിനായി തൊഴില്‍ രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തിരുന്നു. വ്യാജരേഖകള്‍ ചമച്ച് എട്ട് വായ്പാ അപേക്ഷകളിലൂടെ 55ലക്ഷം ഡോളര്‍ തട്ടിയെടുക്കാനാണ് ഇയാള്‍ ശ്രമിച്ചത്. കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് 18ലക്ഷം ഡോളര്‍  ഇയാള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. 

മോഹന്റെ എട്ട് വായ്പാ അപേക്ഷകളില്‍ അഞ്ചെണ്ണം അംഗീകരിച്ചിരുന്നു. കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന്് ഏകദേശം 18ലക്ഷം ഡോളറാണ് തട്ടിപ്പിലൂടെ ഇയാള്‍ സ്വന്തമാക്കിയത്. തടവ് ശിക്ഷയ്ക്ക് പുറമെ കോടതി ഒരുലക്ഷം ഡോളര്‍ പിഴയയക്കാനും 1,786,357 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com