താലിബാനെ അംഗീകരിച്ചിട്ടില്ല; അഫ്ഗാനിലേക്ക് സൈനിക നീക്കമില്ല: നിലപാട് വ്യക്തമാക്കി റഷ്യ

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തുവെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക ഭരണകര്‍ത്താക്കളായി താലിബാനെ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ
റഷ്യന്‍ പ്രസിഡന്റ് പുടിന്‍/ഫയല്‍
റഷ്യന്‍ പ്രസിഡന്റ് പുടിന്‍/ഫയല്‍


മോസ്‌കോ: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തുവെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക ഭരണകര്‍ത്താക്കളായി താലിബാനെ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ. അഫ്ഗാനിസ്ഥാന്‍ പൗരന്‍മാരോടും റഷ്യന്‍ ഉദ്യോഗസ്ഥരോടും എപ്രകാരമാണ് താലിബാന്‍ പെരുമാറുക എന്നതിനെ ആശ്രയിച്ചായിരിക്കും ഇതില്‍ തീരുമാനമെടുക്കുകയെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. 

അഫ്ഗാനിസ്താനില്‍ സമാധാനമുണ്ടാവുക എന്നതാണ് പ്രധാനമെന്നും രാജ്യത്ത് ഉയരുന്ന വിഷയങ്ങള്‍ അമേരിക്കയുമായി തുടര്‍ന്നും ചര്‍ച്ച ചെയ്യുമെന്നും റഷ്യ വ്യക്തമാക്കി. റഷ്യന്‍ സൈന്യത്തെ അഫ്ഗാനില്‍ വിന്യസിക്കാനും പദ്ധതിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം അയല്‍രാജ്യമായ താജികിസ്ഥാനും താലിബാനെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ജനങ്ങളുടെ സമാധാനവും സ്വസ്ഥമായ ജീവിതവുമായിരിക്കണം പ്രാധാന്യമര്‍ഹിക്കുന്നതെന്നും താജികിസ്ഥാന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com