പ്രത്യേക കുഴിമാടത്തില്‍ കയറില്‍ വരിഞ്ഞുകെട്ടിയ നിലയിൽ മമ്മി; 1,200 വർഷത്തോളം പഴക്കം 

കൈകൾകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു മമ്മി
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

പെറുവിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ 800നും 1,200നും ഇടയിൽ പഴക്കമുള്ള മമ്മി കണ്ടെത്തി. പെറുവിന്റെ തലസ്ഥാന നഗരമായ ലിമയിൽ നിന്ന് 25 കിലോമീറ്റർ ഉള്ളിൽ കാജമാർക്വില്ല എന്ന പുരാവസ്തു സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പ്രത്യേക കുഴിമാടത്തില്‍ കയറില്‍ വരിഞ്ഞുകെട്ടിയ നിലയിലാണ് മമ്മി .

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സാൻ മാർക്കോസിലെ ഗവേഷകരാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു മമ്മി. 18നും 22നും ഇടയിൽ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍റെയാണ് മമ്മിയെന്നാണ് ​ഗവേഷകർ കരുതുന്നത്. ‌അതേസമയം ഈ മമ്മി ശരീരം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്നു നിർണയിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂഗര്‍ഭ കുഴിമാടത്തില്‍ മമ്മിക്കൊപ്പം മണ്‍പാത്രങ്ങളും കല്ലുകൊണ്ടുള്ള ഇരിപ്പിടവും ഉണ്ട്.

ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പുള്ളതാണ് ഇതെന്നാണ് മമ്മിയുടെ പ്രായം അർത്ഥമാക്കുന്നത്. കൂടാതെ 15-ാം നൂറ്റാണ്ടിൽ പെറുവിലെ ഏറ്റവും അറിയപ്പെടുന്ന കോട്ടയായ മാച്ചു പിച്ചു സ്ഥാപിച്ച ഇൻക നാഗരികതയ്ക്ക് മുമ്പുള്ളതാണെന്നും ​ഗവേഷകർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com