ചിയേഴ്സ്! 2021ൽ ഏറ്റവും കൂടുതൽ മദ്യപിച്ചത് ഈ രാജ്യക്കാർ; പുരുഷൻമാരേക്കാൾ മുന്നിൽ സ്ത്രീകൾ

ചിയേഴ്സ്! 2021ൽ ഏറ്റവും കൂടുതൽ മദ്യപിച്ചത് ഈ രാജ്യക്കാർ; പുരുഷൻമാരേക്കാൾ മുന്നിൽ സ്ത്രീകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിഡ്നി: ലോകത്ത് ഏറ്റവും കൂടുതൽ മദ്യപാനികൾ ഏത് രാജ്യത്താണെന്ന ചോദ്യത്തിന് ഉത്തരവുമായി ഒരു സർവേ. ഓസ്ട്രേലിയക്കാണ് ആ ബ​ഹുമതി. 2021ലെ സർവേയാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളമടി രാജ്യമായി ഓസ്ട്രേലിയയെ തിരഞ്ഞെടുത്തത്. ഗ്ലോബൽ ഡ്രഗ് സർവേയിലാണ് ഈ കണ്ടെത്തൽ. 22 രാജ്യങ്ങളിൽ നിന്നുള്ള 32,000ൽ അധികം ആളുകളെ പങ്കെടുപ്പിച്ചാണ് ​ഗ്ലോബൽ ഡ്ര​ഗ് സർവേ നടത്തിയത്. രണ്ടും മൂന്നും സ്ഥാനത്ത് ബ്രിട്ടനും കാനഡയുമാണ്. 

2012ൽ ലണ്ടൻ ആസ്ഥാനമായി സ്ഥാപിതമായ സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് ഗ്ലോബൽ ഡ്രഗ് സർവേ (ജിഡിഎസ്). മദ്യം, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗവും ഉപയോഗ രീതികളും സംബന്ധിച്ച് വർഷാവർഷം സർവേ നടത്തി റിപ്പോർട്ടുകൾ പുറത്തുവിടാറുണ്ട്. 

സർവേയിൽ പങ്കെടുത്ത ഓസ്ട്രേലിയക്കാരിൽ നിന്നു ശേഖരിച്ച കണക്കുകൾ പ്രകാരം ഓസ്ട്രേലിയക്കാർ വർഷത്തിൽ 26.7 തവണയെങ്കിലും മദ്യപിക്കുന്നു. ഇത് ആഗോള ശരാശരിയുടെ രണ്ടിരട്ടിയാണെന്ന് സർവേ പറയുന്നു. ഓസ്ട്രേലിയക്കാർ രണ്ടാഴ്ചയിലൊരിക്കൽ അമിതമായി മദ്യപിക്കുമെന്നും സർവേയിൽ തെളിഞ്ഞു. പുരുഷന്മാരെക്കാൾ സ്ത്രീകളാണ് ഓസ്ട്രേലിയയിൽ കൂടുതൽ മദ്യപിക്കുന്നതെന്നതും സർവേയിലെ കണ്ടെത്തലാണ്. ബിയറും വൈനുമാണ് അവിടുത്തുകാരുടെ ഇഷ്ട മദ്യമെന്നും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കി.

സർവേയിൽ മദ്യപിച്ച അവസ്ഥയ്ക്ക് കൃത്യമായ നിർവചനമുണ്ടായിരുന്നു. അതുപ്രകാരം കുടിച്ചു ലക്കുകെട്ട് സ്വബോധം നഷ്ടമായ അവസ്ഥയാണ് സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. 

കോവിഡിന്റെ തുടക്കത്തിൽ ലോകം മുഴുവൻ അടച്ചിട്ടപ്പോൾ ഡെൽറ്റാ വകഭേദം വ്യാപിച്ച രണ്ടാം ഘട്ടത്തിൽ മാത്രമാണ് ഓസ്ട്രേലിയ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. അതുവരെ രാജ്യത്തെ ബാറുകളും മറ്റും തുറന്നിരിക്കുകയായിരുന്നു. ഇക്കാരണത്താലാകാം ഏറ്റവുമധികം മദ്യപിച്ച രാജ്യമാകേണ്ടി വന്നതെന്നാണ് സർവേയിൽത്തന്നെ പറയുന്നത്. 

മദ്യപിച്ച ശേഷം പശ്ചാത്തപിച്ചവരുടേയും സർവേയിൽ പറയുന്നു. വളരെ വേഗം കൂടുതൽ അളവ് കുടിക്കേണ്ടി വന്നു, പല ബ്രാൻ‍ഡ് കലർത്തി കഴിച്ചു, കൂടുതൽ കുടിക്കുന്ന മദ്യപാനിക്കൊപ്പം കഴിക്കേണ്ടി വന്നു തുടങ്ങിയവയൊക്കെയാണ് പശ്ചാത്താപ കാരണങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. 

അളവിൽ കൂടുതൽ മദ്യം കഴിച്ചതിന് പശ്ചാത്തപിക്കുന്നവരിൽ കൂടുതലുള്ളത് അയർലൻഡിലാണ് 28.4%. അവസരങ്ങളിലാണ് ഓസ്ട്രേലിയക്കാർ മദ്യപിച്ചതിൽ പശ്ചാത്തപിക്കുന്നത്. മദ്യപിച്ചതിൽ പശ്ചാത്താപം ഏറ്റവും കുറവ് ഡെൻമാർക്കുകാർക്കും ഫിൻലൻഡുകാർക്കുമാണ് 17%. 

ദുഃഖമോ സങ്കടങ്ങളോ കൂടുമ്പോഴാണ് ഏറ്റവുമധികം പേർ മദ്യപിക്കാൻ അവസരം തേടുന്നതെന്ന കണ്ടെത്തലും സർവേയിലുണ്ട്. ചെറിയ അളവിൽ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയും സർവേ രേഖപ്പെടുത്തുന്നു. ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നവർ കൂടുതലും തിരഞ്ഞെടുക്കുന്നത് കഞ്ചാവും എൽഎസ്ഡിയുമാണെന്ന് സർവേ പറയുന്നു. 

ഈ വർഷം ഏറ്റവും കുറച്ച് മദ്യപിച്ചവരുള്ള രാജ്യം ന്യൂസിലൻഡാണ്. സർവേയിൽ പങ്കെടുത്ത ന്യൂസീലാൻഡുകാർ മദ്യപിച്ചത് ശരാശരി 10 തവണ മാത്രമാണ്. കോവിഡ് കാലത്ത് ആളുകൾ മുൻപത്തെക്കാളേറെ കുടിച്ചു. സർവേയിൽ പങ്കെടുത്തവരിൽ ഒരു ശതമാനം പേർ മദ്യപിച്ചു ലക്കു കെട്ട അവസ്ഥയിൽ വൈദ്യ സഹായം തേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com