യുവതിയുടെ നേര്‍ക്ക് കൂട്ടത്തോടെ ചെന്നായ്ക്കൂട്ടം പാഞ്ഞെത്തി, ഒടുവില്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2021 02:39 PM  |  

Last Updated: 25th December 2021 02:39 PM  |   A+A-   |  

ANIMAL NEWS

യുവതിയെ സ്‌നേഹം കൊണ്ട് പൊതിയുന്ന ചെന്നായ്ക്കൂട്ടം

 

ചെന്നായ്ക്കൂട്ടം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പേടി മനസില്‍ വരുന്നത് സ്വാഭാവികം. കൂട്ടത്തോടെ ആക്രമിക്കുമെന്നതാണ്് ഭയത്തിനുള്ള ഒരു പ്രധാനകാരണം. ഇപ്പോള്‍ ചെന്നായ്ക്കൂട്ടം യുവതിയെ സ്‌നേഹം കൊണ്ട് പൊതിയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കൂട്ടത്തോടെ ഓടിവരുന്ന ചെന്നായ്ക്കളാണ് വീഡിയോയുടെ തുടക്കത്തില്‍. കൂട്ടത്തോടെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നിയാലും കുറ്റം പറയാന്‍ സാധിക്കുന്നില്ല.

എന്നാല്‍ വീഡിയോയുടെ അവസാനം ചെന്നായ്ക്കളോടുള്ള പൊതുവായുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുന്നതാണ്. യുവതിയെ ചെന്നായ്ക്കൂട്ടം സ്‌നേഹം കൊണ്ട് പൊതിയുന്നതാണ് വീഡിയോയുടെ അവസാനം.

രണ്ടുവര്‍ഷം ചെന്നായ്ക്കളെ പരിപാലിച്ച അനിത, കുറച്ചുമാസങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നപ്പോഴാണ് ചെന്നായ്ക്കൂട്ടം സ്‌നേഹം പ്രകടിപ്പിച്ചതെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു. നോര്‍വേയിലാണ് സംഭവം. സ്‌നേഹം പ്രകടിപ്പിച്ചാല്‍ തിരിച്ച് അത് പ്രകടിപ്പിക്കുന്നതില്‍ മൃഗങ്ങള്‍ മനുഷ്യര്‍ക്ക് മാതൃകയാണെന്നും കുറിപ്പില്‍ പറയുന്നു.