ഏഴിഞ്ച് നീളമുള്ള മീന്‍ തൊണ്ടയില്‍ കുടുങ്ങി ; വിവരം പറയാന്‍ പോലുമാകാതെ യുവാവ് ; വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍ ( വീഡിയോ)

അപകടം മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കി
ഡോക്ടര്‍ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ പുറത്തെടുക്കുന്നു / വീഡിയോ ദൃശ്യം
ഡോക്ടര്‍ തൊണ്ടയില്‍ കുരുങ്ങിയ മീന്‍ പുറത്തെടുക്കുന്നു / വീഡിയോ ദൃശ്യം


കൊളംബിയ : മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ തൊണ്ടയില്‍ കുടുങ്ങിയത് ഓഴിഞ്ച് നീളമുള്ള മല്‍സ്യം. കൊളംബിയയിലെ പിവിജ് മുനിസിപ്പാലിറ്റിയിലെ തടാകത്തില്‍ വെച്ചായിരുന്നു അപകടം. 24 കാരനായ യുവാവിന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്. 

തടാകത്തില്‍ നിന്നും യുവാവ് മീന്‍ പിടിക്കുകയായിരുന്നു. ആദ്യം ലഭിച്ച മീന്‍ കയ്യില്‍ പിടിച്ചശേഷം വീണ്ടും ചൂണ്ടയെറിഞ്ഞു. ഇതിലും മീന്‍ കൊത്തിയതോടെ, ആദ്യം പിടിച്ച മീന്‍ വായില്‍ കടിച്ചുപിടിച്ച് രണ്ടാമത്തെ മീനിനെ എടുക്കാന്‍ ശ്രമിച്ചു. 

ഇതിനിടെ, വായിലിരുന്ന മീന്‍ പിടയ്ക്കുകയും, വായിനകത്തേക്ക് പോയി തൊണ്ടയില്‍ കുരുങ്ങുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവ് തനിയെ ആശുപത്രിയിലെത്തി. എന്നാല്‍ വിവരം പറയാന്‍ പോലും സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല. 

അപകടം മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കി. തുടര്‍ന്ന് വിദഗ്ധമായി തൊണ്ടയില്‍ കുടുങ്ങിയ മീനിനെ പുറത്തെടുത്തു. യുവാവിനെ രണ്ടു ദിവസം ആശുപത്രിയില്‍ നിരീക്ഷിച്ച ശേഷമാണ് വിട്ടയച്ചത്. യുവാവിന് ഗുരുതരമായ മുറിവേറ്റിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com