വെള്ളം കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങിയില്ല; എയര്‍പോഡ് കാണാനുമില്ല, എക്‌സറേയില്‍ കണ്ടത്!

അമേരിക്കയില്‍ യുവാവ് അബദ്ധത്തില്‍ എയര്‍പോഡ് വിഴുങ്ങി
എയര്‍പോഡ് വിഴുങ്ങിയതിന്റെ എക്‌സറേ
എയര്‍പോഡ് വിഴുങ്ങിയതിന്റെ എക്‌സറേ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുവാവ് അബദ്ധത്തില്‍ എയര്‍പോഡ് വിഴുങ്ങി. ഉറങ്ങുന്നതിനിടെയാണ് സംഭവം. 38കാരനായ ബ്രാഡ് ഗോത്തിയര്‍ ആണ് ഉറങ്ങുന്നതിനിടെ അബദ്ധത്തില്‍ എയര്‍പോഡ് വിഴുങ്ങിയത്.

ശ്വാസതടസ്സവും നെഞ്ചുവേദനയും കൊണ്ടാണ് യുവാവ് രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രമിച്ചെങ്കിലും തൊണ്ടയില്‍ നിന്ന് താഴേക്ക് ഇറക്കാന്‍ പ്രയാസപ്പെട്ടു. ഇതോടെ തുടര്‍ന്ന് മുന്നോട്ടാഞ്ഞ് വെള്ളം തുപ്പിക്കളഞ്ഞതോടെ താത്ക്കാലിക ആശ്വാസം ലഭിച്ചു. മസാച്യുസെറ്റ്‌സ് വോര്‍സെസ്റ്റര്‍ സ്വദേശിയാണ് ബ്രാഡ് ഗോത്തിയര്‍.

ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സാധാരണപോലെ ബ്രാഡ് തന്റെ കാര്യങ്ങളുമായി മുന്നോട്ട് പോയി. അപ്പോഴെക്കെ നെഞ്ചിനുള്ളില്‍ എന്തോ ഉണ്ടെന്ന തോന്നല്‍ അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് തന്റെ വയര്‍ലസ് എയര്‍പോഡ് കാണാനില്ലെന്ന കാര്യവും ശ്രദ്ധയില്‍പ്പെടുന്നത്. തൊണ്ടയ്ക്ക് അസ്വസ്ഥതയും എയര്‍പോഡ് കാണാനില്ലെന്ന വിവരവും അറിഞ്ഞതോടെ ഇയാളുടെ കുടുംബമാണ് തമാശരൂപത്തില്‍ പറഞ്ഞത് ചിലപ്പോള്‍ വിഴുങ്ങിക്കാണുമെന്ന്. ഇതോടെ ബ്രാഡിനും സംശയമായി. സംശയം മാറ്റുന്നതിനായി ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഭക്ഷണം കഴിച്ച ബുദ്ധിമുട്ടാകും എന്നാണ് ആശുപത്രി ജീവനക്കാര്‍ ആദ്യം സംശയം പ്രകടിപ്പിച്ചതെങ്കിലും എക്‌സ് റേ കണ്ടതോടെ കുടുംബത്തിന്റെ സംശയം സത്യമെന്ന് വ്യക്തമാവുകയായിരുന്നു.  അന്നനാളത്തിലാണ് എയര്‍പോഡ് കണ്ടെത്തിയത്. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി ചെയ്താണ് എയര്‍പോഡ് പുറത്തെടുത്തത്. ഇത്തരത്തില്‍ തടസ്സം അനുഭവപ്പെട്ടാല്‍ വേദന സാധാരണമാണ്. എന്നാല്‍ ഇവിടെ അത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടാവാതിരുന്നത് അത്ഭുതപ്പെടുത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com