ഉടമ മരിച്ചു, എട്ടുവയസുകാരി 'ലുലു'വിന് ഇഷ്ടദാനമായി കിട്ടിയത് 36 കോടിയിലേറെ രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 11:10 AM |
Last Updated: 13th February 2021 11:10 AM | A+A A- |

പ്രതീകാത്മക ചിത്രം
മാതാപിതാക്കള്‍ മരിച്ചുകഴിഞ്ഞാല്‍ മക്കള്‍ക്ക് അനന്തരാവകാശം കിട്ടുക സാധാരണമാണ്. എന്നലിവിടെ ഒരു നായയ്ക്കാണ് ഉടമയുടെ സ്വത്തിന്റെ ഒരോഹരി അവകാശമായി കിട്ടിയിരിക്കുന്നത്. 36 കോടിയിലേറെ രൂപയാണ് ലുലു എന്ന നായയുടെ പേരില്‍ ഉടമ കരുതിവച്ചിരുന്നത്.
അമേരിക്കയിലെ നാഷ്വില്ലേ സ്വദേശിയായ ബില്‍ ഡോറിസിന്റെ മരണത്തിന് പിന്നാലെയാണ് ലുലു എന്ന പെണ്‍പട്ടിയുടെ വാര്‍ത്ത ഇന്റര്‍നെറ്റില്‍ നിറയുന്നത്. ബോര്‍ഡര്‍ കോളി ഇനത്തിലെ നായ എട്ട് വയസ്സ് പ്രായമുള്ളതാണ്. ലുലുവിന്റെ സംരക്ഷണത്തിനായി പണം ട്രസ്റ്റിന് കൈമാറുമെന്നാണ് വില്‍പത്രിത്തില്‍ എഴുതിയിരിക്കുന്നത്. ഇപ്പോള്‍ ഡോറിസിന്റെ ഒരു സുഹൃത്തിന്റെ സംരക്ഷണത്തിലാണ് ലുലു.
ഡോറിസിന്റെ സ്വത്തുക്കളെക്കുറിച്ച് നിലവില്‍ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന് ധാരാളം എസ്റ്റേറ്റുകള്‍ സ്വന്തമായുണ്ടെന്ന് മാത്രമാണ് ലഭിയമായിട്ടുള്ള വിവരം.