നെറ്റിയുടെ നടുക്ക് കണ്ണ്, മൂക്കില്ല, പിറന്നുവീണത് രണ്ട് നാവുകളുമായി; വിചിത്ര രോ​ഗമുള്ള നായ്ക്കുട്ടി ചത്തു 

സൈ​ക്ലോ​പി​യ​ ​എ​ന്ന​ ​രോ​ഗാ​വ​സ്ഥ​യാ​ണ് നാ​യ്ക്കു​ട്ടി​യെ ബാധിച്ചത്
സൈ​ക്ലോ​പ്‌​സ് എന്ന നാ​യ്ക്കു​ട്ടി/ ചിത്രം: ഫേസ്ബുക്ക്​ ​
സൈ​ക്ലോ​പ്‌​സ് എന്ന നാ​യ്ക്കു​ട്ടി/ ചിത്രം: ഫേസ്ബുക്ക്​ ​

​റ്റ​ക്ക​ണ്ണും​ ​ര​ണ്ട് ​നാ​വു​ക​ളുമായാണ് സൈ​ക്ലോ​പ്‌​സ് എന്ന നാ​യ്ക്കു​ട്ടി​ ​ജ​നി​ച്ചുവീണത്. നാ​യ്ക്കു​ട്ടി​യു​ടെ​ ​നെ​റ്റി​യു​ടെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്താ​ണ് ​ക​ണ്ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​വാ​യ്ഭാ​ഗ​ത്തായി രണ്ട് ​നാ​വുകളുണ്ടായിരുന്നു. എന്നാൽ സൈ​ക്ലോ​പ്‌​സിന് മൂക്ക് ഇല്ലായിരുന്നു. സൈ​ക്ലോ​പി​യ​ ​എ​ന്ന​ ​രോ​ഗാ​വ​സ്ഥ​യാ​ണ് നാ​യ്ക്കു​ട്ടി​യെ ബാധിച്ചത്.

ഫി​ലി​പ്പീ​ൻ​സ് സ്വദേശി ആ​മി​ ​ഡി​ ​മാ​ർ​ട്ടി​ൻ ആണ് സൈ​ക്ലോ​പ്സിന്റെ ഉടമ. ജനിച്ചപ്പോൾ​ ​പാ​ൽ​ ​കു​ടിക്കാ​ൻ​ ​സൈ​ക്ലോ​പ്‌​സിന് ഏറെ ബു​ദ്ധി​മു​ട്ടായിരുന്നു. ഉടൻതന്നെ ആമി നായ്ക്കുട്ടിയെ മൃ​ഗ​ഡോ​ക്ട​റു​ടെ​ ​അ​ടു​ത്തെത്തിച്ചു. എ​ന്നാ​ൽ,​ ​ശ്വാസ​മുട്ടൽ ​​മൂ​ലം ‍ജനിച്ച അന്നു​ ​രാ​ത്രി​ ​പ​ത്ത് മണിയോടെ​ ​നാ​യ്ക്കു​ട്ടി​യുടെ ജീവൻ നഷ്ടമായി.​ 

​ഗ​ർഭി​ണി​യാ​യി​രി​ക്കു​മ്പോൾ ​നാ​യ്ക്കു​ട്ടി​യു​ടെ​ ​അ​മ്മ​ ​എ​ന്തോ​ ​വി​ഷ​വ​സ്തു​ ​ക​ഴി​ച്ച​ത് ​കൊണ്ടാകാം ​സൈ​ക്ലോ​പ്സ് ​ഇ​ത്ത​ര​ത്തി​ൽ​ ​ജ​നി​ച്ച​തെ​ന്ന് ​മൃ​ഗഡോക്ടറുടെ വിലയിരുത്തൽ. നാ​യ്ക്കു​ട്ടി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​അ​ട​ക്കം​ ​ചെ​യ്യു​ന്ന​തി​ന് ​പ​ക​രം​ ​ഒ​രു​ ​ഗ്ലാ​സ് ​ബോ​ക്‌​സി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ​ഉ​ട​മ​.​ ​ ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com