മുതലയിൽ നിന്ന് പൊരുതി രക്ഷപ്പെട്ടു; ഞൊടിയിടയിൽ പുള്ളിപ്പുലിയുടെ 'വലയിൽ', നിർഭാഗ്യം! (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 07:38 PM |
Last Updated: 15th February 2021 07:38 PM | A+A A- |
മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഇമ്പാല
ജീവന് വേണ്ടി മുതലയുമായി ജീവന്മരണ പോരാട്ടം നടത്തി വിജയിച്ച ഇമ്പാല ഒരിക്കലും കരുതി കാണില്ല, വരാനിരിക്കുന്നത് ഇതിലും വലിയ ദുർവിധിയാണ് എന്ന്. മുതലയുടെ വായിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഇമ്പാല നിമിഷങ്ങൾക്കകം പുള്ളിപ്പുലിയുടെ ഇരയാകുന്ന വീഡിയോ വൈറലാകുന്നു. അപൂർവമായി മാത്രം ലഭിക്കുന്ന ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.
കനത്ത മഴയിൽ നിറഞ്ഞു കിടക്കുന്ന തടാകക്കരയിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു ഇമ്പാലകൾ. പെട്ടെന്നാണ് ചെളി നിറഞ്ഞ തടാകത്തിൽ പതിയിരുന്ന മുതല ഇമ്പാലകളിലൊന്നിന്റെ കാലിൽ പിടിമുറിക്കിയത്. വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തിയ ഇമ്പാല ഏറെ നേരത്തെ ചെറുത്തു നിലപിന് ശേഷം മുതലയുടെ പിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. ജീവനും കൊണ്ട് പാഞ്ഞ ഇമ്പാലയെ കാത്ത് ഒരു പുള്ളിപ്പുലി തൊട്ടുമുന്നിൽ കാത്തിരിപ്പുണ്ടായിരുന്നു. ക്രൂഗർ ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. പാർക്ക് സന്ദർശിക്കാനെത്തിയ ദമ്പതികളായ ഏഞ്ചലയും ക്രേഗ് വീക്ക്സും ചേർന്നാണ് അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്.
മുതലയുടെ വായിൽ നിന്നു രക്ഷപെട്ട ഇമ്പാല കരയ്ക്കു കയറുമ്പോൾ തന്നെ പുള്ളിപ്പുലി അതിനെ ലക്ഷ്യമാക്കിയെത്തിയിരുന്നു. നിമിഷങ്ങൾക്കകം തന്നെ ഇമ്പാല പുള്ളിപ്പുലിയുടെ പിടിയിലായി.