യുവാവിന്റെ ദേഹത്ത് ചായ ഒഴിച്ച് ഡെലിവറി ബോയ്, മുൻ കാമുകനോട് യുവതിയുടെ പ്രതികാരം; വൈറലായി വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 01:37 PM |
Last Updated: 15th February 2021 01:37 PM | A+A A- |
വിഡിയോ സ്‌ക്രീന്‍ഷോട്ട്
യുവാവിന്റെ ദേഹത്ത് ചായ ഒഴിക്കുന്ന ഡെലിവറി ബോയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാവിന്റെ മുൻ കാമുകിയുടെ അഭ്യർത്ഥനപ്രകാരമായിരുന്നു ഈ പ്രവൃത്തി. ചൈനയിലെ ഷാങ്‌ഡോങിൽ നിന്നുള്ള സ്ത്രീയുടെ ഓർഡർ ആണ് ഇത്തരത്തിൽ കലാശിച്ചത്.
വിചിത്രമായ കാര്യങ്ങൾ ചേർത്താണ് യുവതി ചായയ്ക്ക് ഓർഡർ നൽകിയത്. ചായയുമായി എത്തുന്നയാൾ അഡ്രസ്സിൽ ഉള്ള ആളുടെ ദേഹത്ത് അത് ഒഴിക്കണം എന്നായിരുന്നു നിർദേശം. അയാളെ ഭീഷണിപ്പെടുത്തണ്ടെന്നും ചായ ഒഴിച്ചതിന് ശേഷം മടങ്ങിപ്പോരാനുമാണ് യുവതി എഴുതിയിരുന്നത്.
യുവതി ഇത്തരത്തിലൊരു ആവേശ്യം മുന്നോട്ടുവച്ചെങ്കിലും അത് അതേപടി പൂർത്തീകരിച്ച ഡെലിവറി ബോയുടെ പെരുമാറ്റമാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. അൽപം മാറിനിന്ന് ചായ ഒഴിച്ചതിനുശേഷം ഓർഡർ റെസീപ്റ്റ് യുവാവിന്റെ കൈയിൽ ഏൽപ്പിച്ച് ഡെലിവറി ബോയ് കാര്യങ്ങൾ വിശദീകരിക്കുന്നത് വിഡിയോയിൽ കാണാം. മിറ്റ്വാൻ എന്ന ഫുഡ് ഡെലിവറി ആപ്പിലെ ജീവനക്കാരനാണ് വിഡിയോയിലുള്ളത്. ഈ സംഭവം നടന്നത് കഴിഞ്ഞ മാസമാണെങ്കിലും ഇപ്പോഴാണ് വിഡിയോ വൈറലായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് മിറ്റ്വാൻ അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ഇത്തരം അനാവശ്യ നിർദേശങ്ങൾ ഡെലിവറി ബോയ് നിരസിക്കണമായിരുന്നു എന്നാണ് കമ്പനിയുടെ നിലപാട്.