'ഉപ്പുലായനിയും മിനറല്‍ വാട്ടറും' ; വ്യാജ കോവിഡ് വാക്‌സിന്‍ തട്ടിപ്പു സംഘത്തലവന്‍ അറസ്റ്റില്‍ ; വിദേശത്തേക്കും കയറ്റി അയച്ചു, ഞെട്ടല്‍

യഥാര്‍ത്ഥ വാക്‌സിന്റെ പാക്കേജ് ഡിസൈന്‍ അടക്കം മനസ്സിലാക്കി അത് കൃത്രിമമായി നിര്‍മ്മിച്ചാണ് വ്യാജ വാക്‌സിന്‍ വില്‍പ്പന നടത്തിയിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെയ്ജിങ് : വ്യാജ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ തലവന്‍ ചൈനയില്‍ അറസ്റ്റിലായി. കോങ് എന്ന ആളാണ് ചൈനയില്‍ പിടിയിലായത്. ഉപ്പുലായനിയും മിനറല്‍ വാട്ടറുമാണ് ഇയാള്‍ കോവിഡ് വാക്‌സിന്‍ എന്ന പേരില്‍ വില്‍പ്പന നടത്തിയത്. 

യഥാര്‍ത്ഥ വാക്‌സിന്റെ പാക്കേജ് ഡിസൈന്‍ അടക്കം മനസ്സിലാക്കി അത് കൃത്രിമമായി നിര്‍മ്മിച്ചാണ് വ്യാജ വാക്‌സിന്‍ വില്‍പ്പന നടത്തിയിരുന്നത്. നിരവധി പേരാണ് വ്യാജ വാക്‌സിന്‍ കുത്തിവെയ്പ്പ് സ്വീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് സംഘം വ്യാജ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിച്ചത്. 

കഴിഞ്ഞ നവംബറില്‍ സംഘം 600 ബാച്ച് വ്യാജ വാക്‌സിന്‍ ഹോങ്കോങിന് വില്‍പ്പന നടത്തിയിരുന്നു. മറ്റു വിദേശരാജ്യങ്ങളിലേക്കും സംഘം വ്യാജ വാക്‌സിന്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. ഇതുവരെയായി വ്യാജ വാക്‌സിന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തി 20 കോടിയോളം രൂപ സംഘം സമ്പാദിച്ചതായി പൊലീസ് പറഞ്ഞു. 

വ്യാജ വാക്‌സിനുമായി ബന്ധപ്പെട്ട് കോങ് ഉള്‍പ്പെടെ 70 ഓളം പേരെയാണ് ചൈനയില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാജ വാക്‌സിനുമായി ബന്ധപ്പെട്ട് ബെയ്ജിങ്ങിലടക്കം 20 ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വാക്‌സിന്‍ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ സുപ്രീം പീപ്പിള്‍സ് പ്രോക്യുറേറ്ററേറ്റ് പൊലീസിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com