ലോ​ക​ വ്യാ​പാ​ര സം​ഘ​ട​ന​യ്ക്ക് ആദ്യ വ​നി​ത മേ​ധാ​വി; പദവിയിലെത്തുന്ന കന്നി ആഫ്രിക്കൻ വംശജയായി ഇൻ​ഗോസി 

നൈ​ജീ​രി​യൻ സ്വദേശി ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല​യാ​ണ് പു​തി​യ ഡ​ബ്ലു​ടി​ഒ മേ​ധാ​വി
ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല/ ചിത്രം: എ പി
ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല/ ചിത്രം: എ പി

ജ​നീ​വ: ലോ​ക​ വ്യാ​പാ​ര സം​ഘ​ട​ന​യ്ക്ക്(ഡബ്യൂ ടി ഒ) ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി. നൈ​ജീ​രി​യൻ സ്വദേശി ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല​യാ​ണ് പു​തി​യ ഡ​ബ്ലു​ടി​ഒ മേ​ധാ​വി. ഡ​ബ്ലു​ടി​ഒ മേ​ധാ​വി​യാ​കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ വ്യ​ക്തി​യുമാണ് 66കാരിയായ ഇ​ൻ​ഗോ​സി. മാർച്ച് ഒന്നു മുതലാണ് ഇ​ൻ​ഗോ​സി സ്ഥാനമേറ്റെടുക്കുക. 

ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​തി​നി​ധി പി​ന്മാ​റി​യ​തോ​ടെ​ വോ​ട്ടെ​ടു​പ്പി​ല്ലാ​തെയാണ് നൈ​ജീ​രി​യ​ൻ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​യാ​യ ഇ​ൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല ഡ​ബ്ല്യു​ടി​ഒ ത​ല​പ്പത്ത് എ​ത്തി​യ​ത്. കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുകയെന്നും ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ഇ​ൻ​ഗോ​സി പറഞ്ഞു. 

25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ഇ​ൻ​ഗോ​സി ലോ​ക​ബാ​ങ്ക് ചു​മ​ത​ല​യി​ലും നൈ​ജീ​രി​യ​യു​ടെ ധ​ന​മ​ന്ത്രി​യാ​യും സേവനമനുഷ്ടിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com