വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഉഗ്ര വിഷമുള്ള പാമ്പ് പാഞ്ഞെത്തി ; ചാടി വീണ് രക്ഷിച്ച് വളര്‍ത്തുപൂച്ച

മനുഷ്യരില്‍ നിന്നും പ്രകോപനമുണ്ടാകാതെ തന്നെ  ആക്രമിക്കുന്നവയാണ് ഈസ്‌റ്റേണ്‍ ബ്രൗണ്‍വിഭാഗത്തില്‍പ്പെട്ട പാമ്പുകള്‍
Image Credit: Animal Emergency Service
Image Credit: Animal Emergency Service

ക്വീന്‍സ് ലാന്‍ഡ് : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികള്‍ക്ക് നേരെ ഉഗ്ര വിഷമുള്ള പാമ്പ് പാഞ്ഞെത്തി. ഇതു കണ്ട വളര്‍ത്തുപൂച്ചയുടെ സമയോചിത ഇടപെടലില്‍ കുട്ടികള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. പാമ്പില്‍ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൂച്ചയ്ക്ക് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു.

ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അടുത്തേക്ക്, ഓസ്‌ട്രേലിയയിലെ ഏറ്റവും ഉഗ്രവിഷമുള്ള പാമ്പായ ഈസ്റ്റേണ്‍ ബ്രൗണ്‍ ഇനത്തില്‍പ്പെട്ട പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.

കുട്ടികള്‍ക്കരികിലേക്ക് പാമ്പ് വരുന്നതു കണ്ട വളര്‍ത്തുപൂച്ച ആര്‍തര്‍ ഉടന്‍ അതിനു മേലേക്ക് ചാടിവീണു. ആര്‍തറിന്റെ  ആക്രമണത്തില്‍ പാമ്പ് ചത്തു. പോരാട്ടത്തിനിടെ പൂച്ചയ്ക്കും പാമ്പിന്റെ കടിയേറ്റിരുന്നു. പാമ്പുകടിയേറ്റ ഉടന്‍ കുഴഞ്ഞു വീണ പൂച്ച അല്‍പ്പ സമയത്തിനു ശേഷം ബോധം വീണ്ടെടുത്തു.

ഇതോടെ പൂച്ചയ്ക്ക് പാമ്പുകടിയേറ്റിട്ടില്ലെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പിറ്റേന്ന് വീണ്ടും ആര്‍തര്‍ കുഴഞ്ഞു വീണു. ഉടന്‍ തന്നെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃഗങ്ങള്‍ ഇത്തരത്തില്‍ പെട്ടന്ന് കുഴഞ്ഞു വീഴുന്നത് പാമ്പുകടിയേറ്റു എന്നതിന്റെ സൂചനയാണ് എന്ന് മൃഗാശുപത്രി അധികൃതര്‍ വ്യക്തമാക്കി

മനുഷ്യരില്‍ നിന്നും പ്രകോപനമുണ്ടാകാതെ തന്നെ  ആക്രമിക്കുന്നവയാണ് ഈസ്‌റ്റേണ്‍ ബ്രൗണ്‍വിഭാഗത്തില്‍പ്പെട്ട പാമ്പുകള്‍. വളരെ വേഗത്തില്‍ ഇഴഞ്ഞു നീങ്ങുന്ന ഇവ ലോകത്തിലെ ഏറ്റവും ഏറ്റവും വിഷമുള്ള പാമ്പുകളുടെ പട്ടിയെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ജീവന്‍ പണയം വെച്ച് കുട്ടികളെ രക്ഷിച്ച ആര്‍തറിനെ സോഷ്യല്‍ മീഡിയ റിയല്‍ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com