പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിൻ തീപിടിച്ചു,ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! ദൃശ്യങ്ങൾ പുറത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 10:50 AM  |  

Last Updated: 21st February 2021 10:50 AM  |   A+A-   |  

united_airlines

വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

റന്നുയർന്നതിന് തൊട്ടുപിന്നാലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. ഡെൻവർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തിയെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 

ഹൊനോലുലുവിലേക്ക് പോവുകയായിരുന്ന ബോയിംഗ് 777-200 വിമാനമാണ് പറക്കലിനിടെ തകരാറിലായത്.231 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിന്റെ ചില ഭാഗങ്ങൾ സമീപസ്ഥലങ്ങളിൽ പതിച്ചു. വിമാനത്തിനുള്ളിൽ നിന്ന് ഷൂട്ട് ചെയ്തതായി കരുതുന്ന ഒരു വീഡിയോയിൽ എഞ്ചിന് തീ പിടിച്ചതായി കാണാം.