വീട്ടുജോലിക്ക് ഭാര്യയ്ക്ക് ശമ്പളം നല്‍കണം; ഭര്‍ത്താവിനോട് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി 

സ്ത്രീ ശാക്തീകരണ ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന വിധിയുമായി ചൈനീസ് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബീജിംഗ്: സ്ത്രീ ശാക്തീകരണ ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന വിധിയുമായി ചൈനീസ് കോടതി.വീട്ടുജോലിക്ക് ഭാര്യയ്ക്ക് ശമ്പളം നല്‍കണമെന്ന് ചൈനീസ് കുടുംബ കോടതി ഉത്തരവിട്ടു. വിവാഹമോചനക്കേസില്‍ 7,700 ഡോളര്‍ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് കൊണ്ടുള്ള വിധിയിലാണ് ഇക്കാര്യം പറയുന്നത്.

ഭര്‍ത്താവാണ് വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. കേസ് പരിഗണിക്കുന്ന വേളയില്‍ ഒറ്റയ്ക്കാണ് വീട്ടിലെ ജോലികള്‍ മുഴുവന്‍ ചെയ്തതെന്ന് ഭാര്യ വാദിച്ചു. ഇതിന് പുറമേ കുട്ടിയെ നോക്കി വളര്‍ത്തിയതും താന്‍ തന്നെയാണെന്നും ഭാര്യ അവകാശപ്പെട്ടു. തുടര്‍ന്നാണ് യുവതിക്ക് അനുകൂലമായി കോടതിയില്‍ നിന്ന് ഉത്തരവുണ്ടായത്.  കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ത്രീ ചെയ്ത പ്രവൃത്തിയെ വേതനമില്ലാത്ത ജോലിയായി കണക്കാക്കാമെന്ന് നിരീക്ഷിച്ച് കൊണ്ടാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ചൈനയില്‍ പുതിയ നിയമം നിലവില്‍ വന്നിട്ടുണ്ട്. വിവാഹമോചന സമയത്ത് നഷ്ടപരിഹാരം ചോദിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കുന്നതാണ് പുതിയ നിയമം. കുട്ടിയെ വളര്‍ത്തുന്നതും മുതിര്‍ന്നവരെ പരിപാലിക്കുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതും കണക്കാക്കി ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com