യുവതിയെ കൊലപ്പെടുത്തി ഹൃദയം ഉരുളക്കിഴങ്ങ് കൂട്ടി പൊരിച്ചു തിന്നു;  പിശാചിനെ ഒഴിപ്പിക്കാന്‍ ക്രൂരകൃത്യം; കൊലപാതക പരമ്പര

പിശാചുക്കളെ ഒഴിപ്പിക്കുന്നതിനായാണ് ഹൃദയം പാചകം ചെയ്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചത്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്ന ശേഷം അവരുടെ ഹൃദയം പാചകം ചെയ്തു കഴിച്ചു. യുഎസിലെ ഓക്‌ലഹാമയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് പ്രതി. ഉരുളക്കിഴങ്ങും ചേര്‍ത്ത് പാചകം ചെയ്ത ഹൃദയം ഇയാള്‍ സ്വന്തം കുടുംബത്തിലെ രണ്ടു പേര്‍ക്കും കൂടി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവരെയും കൊല്ലുകയായിരുന്നു. 

അയല്‍വാസിയെയാണ് ലോറന്‍സ് ആദ്യം കൊലപ്പെടുത്തിയത്. ശേഷം ഇയാളുടെ ഹൃദയം പുറത്തെടുത്ത് അമ്മാവന്റെ വീട്ടിലെത്തി. അവിടെവെച്ച് ഉരുളകിഴങ്ങും ചേര്‍ത്ത് പാചകം ചെയ്ത് അമ്മാവനും ഭാര്യക്കും നല്‍കി. അതിന് ശേഷം കുടുംബത്തെ ആക്രമിക്കുകയായിരുന്നു. അമ്മാവനും നാലുവയസുകാരിയായ കൊച്ചുമകളും തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ അമ്മാവന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിശാചുക്കളെ ഒഴിപ്പിക്കുന്നതിനായാണ് ഹൃദയം പാചകം ചെയ്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചതെന്ന് പറയുന്നു.

ഇതിനുമുമ്പും നിരവധി കേസുകളില്‍ പ്രതിയായ ആന്‍ഡേഴ്‌സണ്‍ പുറത്തെത്തിയതിന്  ശേഷമാണ് വീണ്ടും കൊലപാതക പരമ്പര. 2017ല്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട ഇയാള്‍ക്ക് 20വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഒക്‌ലഹോമ ഗവര്‍ണര്‍ ഇടപെട്ട് ശിക്ഷ കുറച്ച് നല്‍കുകയായിരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ആന്‍ഡേഴ്‌സണ്‍ കുറ്റം സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com