മരത്തില്‍ നിറയെ പച്ചില പാമ്പുകള്‍; ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th February 2021 11:29 AM |
Last Updated: 26th February 2021 11:29 AM | A+A A- |
പച്ചില പാമ്പുകള്‍ നിറഞ്ഞ മരം
മരത്തില്‍ നിറയെ പച്ചില പാമ്പുകള്‍. ആദ്യം കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. പിന്നീട് ഇത് ഭയത്തിലേക്ക് വഴിമാറി എന്നും വരാം.
വിയറ്റ്‌നാമിലെ ഡോങ് ടാം സ്‌നേക്ക് ഫാമില്‍ നിന്നുള്ള കാഴ്ചകളാണ് വിസ്മയമാകുന്നത്.
ഹോ ചിമിന്‍ഹ് നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഈ പാമ്പുവളര്‍ത്തല്‍ ഫാം. 30 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്‌നേക്ക് ഫാമില്‍ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ വളര്‍ത്തുന്നുണ്ട്. ആന്റിവെനം നിര്‍മാണത്തിനായാണ് പാമ്പുകളെ ഫാമില്‍ വളര്‍ത്താന്‍ തുടങ്ങിയത്.
1977ലാണ് ഡോങ് ടാം സ്‌നേക്ക് ഫാം ആരംഭിച്ചത്. പാമ്പുകടിയേറ്റ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയില്‍ മതില്‍ കെട്ടിത്തിരിച്ചാണ് ഇവിടെ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്.
മതിലിനു സമീപം വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന കനാലും നടുവിലായി ഇലകള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മരവുമുണ്ട്. ഈ മരത്തിലാണ് പാമ്പുകള്‍ പച്ചില പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നത്. മൂര്‍ഖന്‍ പാമ്പും ശംഖുവരയനും ഉള്‍പ്പെടെ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധിപാമ്പുകള്‍ ഇവിടെയുണ്ട്. വിഷപ്പാമ്പുകളില്‍ നിന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് വിഷം ശേഖരിക്കുന്നത്.