ആദ്യം ഒളിഞ്ഞുനോട്ടം, പിന്നാലെ വീട്ടില്‍ അതിക്രമിച്ച് കയറല്‍; യുവാവിനെ ചവിട്ടി ഓടിച്ച് യുവതി (വീഡിയോ)

വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ യുവതി ചവിട്ടി ഓടിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു
വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ ചവിട്ടി ഓടിക്കുന്ന യുവതി
വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ ചവിട്ടി ഓടിക്കുന്ന യുവതി

വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ യുവതി ചവിട്ടി ഓടിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ബ്രസീലിലെ നഴ്സായ ഏഞ്ചല ഗോണ്‍കാല്‍വ്‌സ് ആണ് മനഃസാന്നിധ്യം കൈവിടാതെ യുവാവിനെ അടിച്ചോടിച്ചത്.

ഇക്കഴിഞ്ഞ  ബുധനാഴ്ചപരാനാഗുവയിലെ സ്വന്തം വീട്ടിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. വീടിനുള്ളില്‍ ഏഞ്ചല നൃത്തം ചെയ്യുന്നത് ചിത്രീകരിക്കുന്നതിനിടയില്‍ പുറത്ത് നിന്ന് ഇയാള്‍ ഒളിഞ്ഞ് നോക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ പെട്ടെന്ന്  വീടിന്റെ വാതില്‍ തള്ളി തുറന്ന് അകത്തേയ്ക്ക് കടക്കുകയായിരുന്നു.

ഇത് കണ്ട ആദ്യം ഏഞ്ചല ഞെട്ടിയെങ്കിലും അയാള്‍ വീട്ടിലേയ്ക്ക് കടന്നു വന്നപ്പോള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പെട്ടെന്നാണ് ഇയാള്‍ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. അടുത്ത നിമിഷം തന്നെ യുവതി അയാളെ അടിക്കുകയും പിന്നാലെ ഓടി പുറകില്‍ നിന്ന് തൊഴിക്കുകയും ചെയ്തു. പുറത്തേക്ക് ഓടിയ ഏഞ്ചല ഇയാളെ അടിക്കുകയും 'ഭ്രാന്തന്‍' എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്.

യുവതി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഈ വിഡിയോ പങ്കുവച്ചത്. അക്രമിയെ അടിച്ചോടിച്ചെങ്കിലും ഏഞ്ചല സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com