കടലിനടിയില്‍ പ്ലാസ്റ്റിക് കയറില്‍ കുടുങ്ങി കൂറ്റന്‍ സ്രാവ്; രക്ഷപ്പെടുത്തല്‍ ( വീഡിയോ)

സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്
പ്ലാസ്റ്റിക് കയറില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിനെ രക്ഷപ്പെടുത്തുന്നു
പ്ലാസ്റ്റിക് കയറില്‍ കുടുങ്ങിയ കൂറ്റന്‍ സ്രാവിനെ രക്ഷപ്പെടുത്തുന്നു

മുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതിന്റെ അപകടം സംബന്ധിച്ച് കാലാകാലങ്ങളില്‍ നിരവധി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമുദ്രജീവികള്‍ക്ക് അടക്കം ഇത് ദോഷം ചെയ്യുമെന്നതിനാല്‍ സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോള്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്ന ഒരു സ്രാവിനെ രക്ഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കയറി ചുറ്റിവരിഞ്ഞത് മൂലം മുന്നോട്ടുനീങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് സ്രാവ്. ഇതിന്റെ പുറത്ത് ചുറ്റിയിരിക്കുന്ന പ്ലാസ്റ്റിക് കയര്‍ മുറിച്ച് സ്രാവിനെ മുങ്ങല്‍വിദഗ്ധന്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com