ദേശീയ ​ഗാനത്തിൽ ഒരു വാക്ക് തിരുത്തി; 143 വർഷങ്ങൾക്ക് ശേഷം ഭേദ​ഗതി വരുത്തി ഓസ്ട്രേലിയ 

അഡ്വാൻസ് ഓസ്ട്രേലിയ ഫെയർ എന്ന ഓസ്ട്രേലിയയുടെ ദേശീയ ഗാനത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്
ദേശീയ ​ഗാനത്തിൽ ഒരു വാക്ക് തിരുത്തി; 143 വർഷങ്ങൾക്ക് ശേഷം ഭേദ​ഗതി വരുത്തി ഓസ്ട്രേലിയ 

കാൻബറ: 143 വർഷങ്ങൾക്ക് മുമ്പ് രചിച്ച ദേശീയ ഗാനത്തിലെ ഒരു വാക്ക് തിരുത്തി ഓസ്ട്രേലിയ.  1878ൽ പീറ്റർ ഡോഡ്സ് മക്കോർമിക്ക് എഴുതിയ അഡ്വാൻസ് ഓസ്ട്രേലിയ ഫെയർ എന്ന ഓസ്ട്രേലിയയുടെ ദേശീയ ഗാനത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ദേശീയ ഗാനത്തിന്റെ രണ്ടാമത്തെ വരിയിലാണ് മാറ്റം. “For we are young and free” എന്ന വരി, “For we are one and free” എന്നാക്കിയാണ് മാറ്റിയത്. ആധുനിക ഓസ്ട്രേലിയ ഒരു യുവ രാജ്യമാണ് എന്ന അർത്ഥത്തിലായിരുന്നു 1878ൽ ഈ ഗാനം രചിച്ചത്.

ഓസ്ട്രേലിയയുടെ ചരിത്രവും സംസ്കാരവും പൂർണമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ഇപ്പോൾ മാറ്റം വരുത്തുന്നത് എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യങ്ങളിലൊന്ന് എന്ന അഭിമാനവും ഇന്നത്തെ നിലയിലേക്ക് രാജ്യത്തെ നയിച്ചവരോടുള്ള ബഹുമാനവുമാണ് പുതിയ മാറ്റമെന്ന്  സ്കോട്ട് മോറിസൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com