സോഡ കുപ്പിയിട്ടാല്‍ പണം കിട്ടും; ഇത് വ്യത്യസ്തമാം 'എടിഎം' (വീഡിയോ)

റോസ് ക്രിയേഷന്‍സ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്
സോഡ കുപ്പിക്ക് പകരം പണം നല്‍കുന്ന വ്യത്യസ്തമായ മെഷീന്‍
സോഡ കുപ്പിക്ക് പകരം പണം നല്‍കുന്ന വ്യത്യസ്തമായ മെഷീന്‍

ന്ന് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകള്‍ നാട്ടില്‍ സാധാരണമാണ്. ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയ്ക്ക് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനുകളെ ആശ്രയിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ റീവേഴ്‌സ് ഇക്കണോമിക്‌സ് എന്ന് പറയാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനാണ് വാര്‍ത്തകളില്‍ നിറയുന്നത്.

റോസ് ക്രിയേഷന്‍സ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്. സാധാരണയായി പണം നല്‍കി സാധനങ്ങള്‍ വാങ്ങാനാണ് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനെ ആശ്രയിക്കുന്നത്. ഇവിടെ സാധനങ്ങള്‍ സ്വീകരിച്ച് പണം നല്‍കുന്ന മെഷീന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

ഒരു യുവാവ് വെന്‍ഡിങ് മെഷീന്റെ മുന്നില്‍ നില്‍ക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. തുടര്‍ന്ന് കൈവശമുള്ള സോഡയുടെ കാന്‍ മെഷീനില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് ഒരു ഡോളര്‍ കൈപ്പറ്റുന്നതാണ് വീഡിയോയുടെ അവസാനം. മെഷീനില്‍ ഡോളറുകള്‍ അടുക്കിവെച്ചിരിക്കുന്നത് കാണാം. കാന്‍ നിക്ഷേപിച്ച് ഉടനെ തന്നെ കോഡ് ടൈപ്പ് ചെയ്തതിന് ശേഷമാണ് പണം ലഭിച്ചത്. മാലിന്യം കുറയ്ക്കാനും റീസൈക്ലിങ് എളുപ്പമാക്കാനും ഇത്തരം മെഷീനുകള്‍ വഴി സാധിക്കുമെന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

എന്നാല്‍ ചിലര്‍ ഈ മെഷീനില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുക?, മൂല്യം നിര്‍ണയിക്കുന്നത് എങ്ങനെ? തുടങ്ങി നിരവധി സംശയങ്ങളാണ് ഉന്നയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com