'ശമ്പളം വര്‍ധിപ്പിക്കണം, തൊഴില്‍ പീഡനം ഒഴിവാക്കണം'; ലോകത്തെ ഞെട്ടിച്ച് ഗൂഗിളില്‍ യൂണിയന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 11:18 AM |
Last Updated: 05th January 2021 11:18 AM | A+A A- |
പ്രതീകാത്മക ചിത്രം
ന്യൂയോര്‍ക്ക്: പുതു തലമുറ കമ്പനികളില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വ്വമാണ്. ഐടി കമ്പനികളില്‍ കേട്ടുകേള്‍വി പോലും ഉണ്ടാകില്ല. ഇപ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ ഗൂഗിള്‍ ഇക്കാര്യത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ഗൂഗിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന 225 എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ യൂണിയന് രൂപം നല്‍കിയാണ് ലോകത്തെ അമ്പരപ്പിച്ചത്. ഐടി കമ്പനികളില്‍ ഇത് സാധ്യമാണോ എന്ന സംശയമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. ജോലി സ്ഥിരതയും ഘടനയും ഉറപ്പാക്കാനാണ് ചുരുക്കം ചില ജീവനക്കാര്‍ ചേര്‍ന്ന് യൂണിയന് രൂപം നല്‍കിയത്.
ഗൂഗിളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ് ഉണ്ടായത്. ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്ന പേരിലാണ് യൂണിയന് രൂപം നല്‍കിയത്. ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് യൂണിയന്‍ രൂപീകരണം. കൂടാതെ ജോലി സംബന്ധമായ ധാര്‍മ്മികത ഉറപ്പുവരുത്തുക,തൊഴില്‍ പീഡനം ഒഴിവാക്കുക എന്നി ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.
യൂണിയന്‍ രൂപീകരണം മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം യൂണിയന്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞമാസമാണ് നേതൃത്വത്തെ തീരുമാനിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നീക്കം ആരംഭിച്ചത്.