തകര്‍ത്ത ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍ നിര്‍മ്മിക്കണം; പാകിസ്ഥാന്‍ സുപ്രീംകോടതി

നശിപ്പിച്ച ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് പാകിസ്ഥാന്‍ സുപ്രീംകോടതി.
അക്രമികള്‍ തകര്‍ത്ത ക്ഷേത്രത്തിന് മുന്നില്‍ പൊലീസ് കാവല്‍ നില്‍ക്കുന്നു/ എഎഫ്പി
അക്രമികള്‍ തകര്‍ത്ത ക്ഷേത്രത്തിന് മുന്നില്‍ പൊലീസ് കാവല്‍ നില്‍ക്കുന്നു/ എഎഫ്പി


ലാഹോര്‍: പാകിസ്ഥാനില്‍ നശിപ്പിച്ച ഹിന്ദു ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് പാകിസ്ഥാന്‍ സുപ്രീംകോടതി. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. 

കരക് ജില്ലയിലെ പരമഹംസ ജി മഹാരാജിന്റെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്ന കൃഷ്ണ ദ്വാര ക്ഷേത്രം ഡിസംബര്‍ 30നാണ് തകര്‍ത്തത്. സംഭവത്തില്‍ 55ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാനും പുരോഗതി അറിയിക്കാനും സുപ്രീംകോടതി പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ക്ഷേത്രം തകര്‍ത്തവര്‍ അതിന് ശിക്ഷ തീര്‍ച്ചയായും അനുഭവിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് പറഞ്ഞു. 

പാകിസ്ഥാനില്‍ നിലവില്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം, ക്ഷേത്രം തകര്‍ത്തതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ  കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ കലാപം ലക്ഷ്യമിട്ട് ആളുകള്‍ പ്രവേശിക്കുന്നത് തടയണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ ക്ഷേത്രത്തിന് നേരെ ആദ്യമായല്ല ആക്രണം നടക്കുന്നത്. 1997ലും ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. 2015ല്‍ സുപ്രീംകോടതി ഉത്തരവ് ക്രാരം ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com